നിശാക്ലബിലെ വെടിവെയ്പ്പ്: നിരവധി ജീവനുകള്‍ രക്ഷിച്ചത് ഇന്ത്യന്‍ വംശജന്‍

യുഎസിലെ ഒര്‍ലാന്‍ഡോയിലെ നിശാക്ലബില്‍ നടന്ന വെടിവെയ്പ്പില്‍ നിന്ന് ഇന്ത്യന്‍ വംശജന്‍ നിരവധി ജീവനുകള്‍ രക്ഷിച്ചു . യുഎസ് നാവികസേനാ ഉദ്യോഗസ്ഥനായ ഇന്ത്യന്‍ വംശജന്‍ ഇമ്രാന്‍ യൂസഫാണ് നിരവധി ആളുകളുടെ ജീവന്‍ രക്ഷിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വെടിവയ്പ്പു നടന്ന പള്‍സ് നൈറ്റ്ക്ലബില്‍ സുരക്ഷാ ഉദ്യോസ്ഥനായി ജോലി ചെയ്യുകയായിരുന്നു യൂസഫ്. അഫ്ഗാനിസ്ഥാനിലെ സൈനിക പരിചയമാണ് ആളുകളെ രക്ഷിക്കാന്‍ സഹായകമായതെന്ന് യൂസഫ് പറയുന്നു. വെടിവെയ്പ്പിനെക്കുറിച്ച് യൂസഫ് പറയുന്നത് ഇങ്ങനെ.
വെടിയൊച്ച കേട്ടപ്പോള്‍ എല്ലാവരോടും മാറാനും വാതില്‍ തുറക്കാനും താന്‍ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാവും പേടിച്ച് നില്‍ക്കുകയായിരുന്നു. ഈ സമയം താന്‍ ചാടി പിന്‍ പിന്‍വശത്തെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. അതിലൂടെ കഴിയുന്നത്ര ആളുകളെ പുറത്തെത്തിക്കുകയായിരുന്നു. എഴുപതോളം പേരെ രക്ഷിക്കാന്‍ തനിക്ക് സാധിച്ചുവെന്നും യൂസഫ് പറയുന്നു. കഴിഞ്ഞ മാസമാണ് യൂസഫ് നാവികസേനയില്‍നിന്ന് രാജിവച്ചത്. ഇന്ത്യയില്‍നിന്ന് കുടിയേറിയ സഫിന്റെ കുടുംബം ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഗയാനയിലാണ് താമസിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha