പ്രമുഖ ഓസ്‌ട്രേലിയന്‍ സിനിമ സംവിധായകന്‍ പോള്‍ കോക്‌സ് അന്തരിച്ചു

പ്രമുഖ ആസ്‌ത്രേലിയന്‍ ചലച്ചിത്ര സംവിധായകന്‍ പോള്‍ കോക്‌സ് അന്തരിച്ചു. 76 വയസ്സായിരുന്നു. ആസ്‌ട്രേലിയയിലെ സ്വതന്ത്ര സിനിമയുടെ പിതാവായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. ആസ്‌ട്രേലിയന്‍ ഡയറക്ടേഴ്‌സ് ഗില്‍ഡ് ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
ചലചിത്ര രംഗത്ത് നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ പോള്‍ കോക്‌സ് തന്റേതുള്‍പ്പെടെയുള്ള ഏഴ് ചിത്രങ്ങളില്‍ അഭിനയിക്കുകയും ഇരുപതോളം ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 18 ചലച്ചിത്രങ്ങളും 7 ഡോക്യുമെന്ററികളും പതിനൊന്ന് ഹ്രസ്വചിത്രങ്ങളുമാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഭൂരിഭാഗവും ആസ്‌ട്രേലിയക്ക് പുറത്തെ രാജ്യങ്ങളിലാണ് കൂടുതല്‍ സ്വീകര്യത കൈവരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha