Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു

വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്: മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട ആശ്വാസത്തില്‍ മലയാളി യാത്രക്കാര്‍, തിരുവനന്തപുരത്തു നിന്നും ദുബായിലെത്തിയ എമിറേറ്റ്‌സ് വിമാനത്തിന് തീപിടിച്ചു: യാത്രക്കാര്‍ സുരക്ഷിതര്‍, വിമാനം കത്തിനശിച്ചു

03 AUGUST 2016 05:43 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോയ വിമാനത്തിന് തീപിടിച്ചു. ദുബായ് വിമാനത്താവളത്തില്‍ ലാന്റിങിനിടെയായിരുന്നു അപകടം. വിമാനത്തിന്റെ എമര്‍ജന്‍സി വാതിലിലൂടെ യാത്രക്കാരെല്ലാം രക്ഷപെട്ടു. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഇ.കെ 521 വിമാനത്തിനാണ് തീപിടിച്ചത്.

വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ എഞ്ചിനില്‍ നിന്ന് തീപടരുകയായിരുന്നു. യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. അപകടത്തെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ 3ലെ റണ്‍വെ അടച്ചു. ലാന്റ് ചെയ്തയുടന്‍ വിമാനത്തില്‍ നിന്ന് തീപടരുകയായിരുന്നു. ഉടന്‍ തന്നെ എമര്‍ജന്‍സി വാതില്‍ തുറന്നു കൊടുക്കുകയും യാത്രക്കാര്‍ ഇതിലൂടെ പുറത്തിറങ്ങുകയായിരുന്നു. നിമിഷങ്ങള്‍ക്കകം വിമാനം മുഴുവന്‍ കത്തിയമര്‍ന്നു. എയര്‍ബസ് 330200 വിഭാഗത്തിലുള്ള വിമാനമായിരുന്നു അപകടത്തില്‍ പെട്ടത്.

പുറത്തിറങ്ങാനുള്ള തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കമുള്ള ഏതാനും യാത്രക്കാര്‍ക്ക് ചെറിയ പരിക്കേറ്റു. ഇവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ പ്രാഥമിക ശുശ്രൂശ നല്‍കി. പുറത്തിറങ്ങിയ യാത്രക്കാര്‍ റണ്‍വെയിലൂടെ പരിഭ്രാന്തരായി നടന്നാണ് വിമാനത്താവളത്തിലെ ടെര്‍മിനലില്‍ എത്തിയത്. ദുബായ് അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഉന്നത് ഉദ്ദ്യോഗസ്ഥരും ഭരണാധികാരികളും വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. എമിറേറ്റ്‌സ് വിമാനത്തിന്റെ തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. അപകട കാരണം വ്യക്തമല്ലെന്ന് എമിറേറ്റ്‌സ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തും. യാത്രക്കാരുടെ സുരക്ഷിതത്വനാണ് ഇപ്പോള്‍ മുഖ്യ പരിഗണന നല്‍കുന്നതെന്നും എമിറേറ്റ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വിമാനം പൂര്‍ണമായി കത്തി നശിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിമാനത്താവളത്തില്‍ നിന്നും വന്‍തോതില്‍ പുക പുറത്തുവരുന്ന ദൃശ്യങ്ങള്‍ ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. എല്ലാ യ്ത്രക്കാരും സുരക്ഷിതരാണെന്നും ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്നും ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. തീപിടുത്തതെ തുടര്‍ന്ന് വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 അടച്ചിട്ടു. വിമാനത്തില്‍ നിന്നും പുക ഉയരുന്ന ദൃശ്യങ്ങള്‍ യാത്രക്കാര്‍ ട്വിറ്ററില്‍ പുറത്തുവിട്ടിട്ടുണ്ട്. ദുബായ് മാദ്ധ്യമങ്ങളും തീഅണക്കാന്‍ നടത്തുന് ശ്രമങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ലാന്‍ഡിങ്ങിനിടെ വലതുഭാഗത്ത് പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടാവുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ദുബായില്‍നിന്നുള്ള വിമാനങ്ങള്‍ വൈകും. ഇത് മലയാളികള്‍ അടക്കമുള്ളവരെ ദുരിതത്തിലാക്കിയിട്ടുണ്ട്.

സംഭവത്തോടെ ദുബായിലേക്കുള്ള വിമാനങ്ങള്‍ ഷാര്‍ജയിലേക്കും ജബല്‍ അലിയിലെ അല്‍ മക്തൂം വിമാനത്താവളത്തിലേക്കും തിരിച്ചുവിട്ടു. അതേസമയം അപകടത്തിന് തൊട്ടുപിന്നാലെ ദുബായില്‍നിന്നു പറന്നുയര്‍ന്ന മംഗലാപുരത്തേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനം സാങ്കേതികത്തകരാറിനെത്തുടര്‍ന്നു അടിയന്തരമായി നിലത്തിറക്കി.  ബോയിങ് 777 വിഭാഗത്തിലുള്ള വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം പിന്‍ഭാഗമിടിച്ചാണ് ലാന്‍ഡ് ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്. രക്ഷപ്പെടുന്നതിനിടെ യാത്രക്കാരില്‍ ചിലര്‍ക്ക് ചെറിയ തോതില്‍ പൊള്ളലേറ്റിട്ടുണ്ട്. റണ്‍വേയിലേക്ക് ചാടുന്നതിനിടെ പലര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (4 minutes ago)

രണ്ടു പേർക്ക് ദാരുണാന്ത്യം..  (11 minutes ago)

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് അധികം അരി ലഭിക്കില്ല.  (31 minutes ago)

യുവാവിന് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയും  (40 minutes ago)

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  (1 hour ago)

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (1 hour ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (1 hour ago)

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (1 hour ago)

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (2 hours ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (2 hours ago)

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (2 hours ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (2 hours ago)

പുതു വർഷത്തെ വരവേറ്റത് വളരെ.....  (3 hours ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (10 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (11 hours ago)

Malayali Vartha Recommends