ഹോം വര്‍ക്ക് ചെയ്തില്ല: ഏഴു വയസ്സുകാരിക്കു ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം

കര്‍ണാടകയിലെ ബെംഗളൂരുവില്‍ ഹോം വര്‍ക്ക് ചെയ്യാത്തതിന് ലെതര്‍ ബെല്‍റ്റു ഉപയോഗിച്ചു എഴു വയസ്സുകാരിക്കു ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദനം. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ഭാവനയാണ് മര്‍ദിച്ചത്. ട്യൂഷന്‍ ടീച്ചര്‍ ലതയെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു.
നെലമംങ്കാലയിലെ സുഭാഷ് നഗറില്‍ 15 വര്‍ഷമായി കുട്ടികള്‍ക്കു ട്യൂഷന്‍ എടുക്കുന്നയാളാണ് ലത. ചൊവ്വാഴ്ച രാത്രിയില്‍ ട്യൂഷനുവേണ്ടി വീട്ടിലെത്തിയ കുട്ടിയെ ഹോം വര്‍ക്കു ചെയ്യാന്‍ മറന്നുപോയതിനു ലത ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ കുട്ടി വീട്ടില്‍ചെന്നു രക്ഷിതാക്കളോടു വിവരം പറയുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
ടീച്ചര്‍ നേരത്തെയും കുട്ടികളെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതാദ്യമായല്ല അവര്‍ക്കെതിരെ പരാതി ഉയരുന്നത്. പഠനത്തില്‍ മോശമായ കുട്ടികളെ അവര്‍ നേരത്തെയും മര്‍ദിച്ചിരുന്നു. എന്നാല്‍ രക്ഷിതാക്കള്‍, ടീച്ചര്‍ ശരിയാണു ചെയ്യുന്നതെന്നും കുട്ടികളെ കുറ്റപ്പെടുത്തുകയുമായിരുന്നു ചെയ്യാറുണ്ടായിരുന്നത്. പരാതി നല്‍കുന്നതിന് ആരും തയാറായിരുന്നില്ലെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha



























