ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം

ചിക്കിംഗ് ഔട്ട്‌ലെറ്റില്‍ ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരില്‍ സംഘര്‍ഷം. ഇതിനിടെയുണ്ടായ മര്‍ദ്ദനത്തിലും കത്തിവീശലിലും പൊലീസ് കേസെടുത്തു. കൊച്ചി എംജി റോഡിലെ ചിക്കിംഗിലാണ് സംഭവം. കത്തി വീശിയതിന് ചിക്കിംഗിലെ മാനേജര്‍ക്കെതിരെയും ഇയാളെ മര്‍ദ്ദിച്ചതിന് മറ്റുനാലുപേര്‍ക്കെതിരെയുമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന സിബിഎസ്ഇ കായികമേളയില്‍ പങ്കെടുക്കാനെത്തിയ നാല് വിദ്യാര്‍ത്ഥികള്‍ ചിക്കിംഗിലെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഓര്‍ഡര്‍ ചെയ്ത ബര്‍ഗറിലൊന്നില്‍ ചിക്കന്‍ സ്ട്രിപ്പ് കുറവാണെന്ന് വിദ്യാത്ഥികള്‍ പറഞ്ഞതോടെ മാനേജര്‍ സൗദി മുണ്ടംവേലി രാമേശ്വരം സ്വദേശി ജോഷ്വോയുമായി തര്‍ക്കമുണ്ടായി. ഇതിനിടെ തര്‍ക്കം കുട്ടികളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയത് ജോഷ്വോ ചോദ്യം ചെയ്തു. തര്‍ക്കത്തിനിടെ 'പുറത്തേയ്ക്ക് വാ' എന്നുപറഞ്ഞ് ഇയാള്‍ വാതില്‍ക്കലിന് സമീപം ചെയ്യുനിന്നു. പിന്നാലെ വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്നവരെ വിളിച്ചുവരുത്തിയതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
പുറത്തുനിന്നെത്തിയവരും ജോഷ്വായുമായി തര്‍ക്കവും തെറിവിളിയുമുണ്ടായി. ഒരാള്‍ മാനേജരെ കസേരകൊണ്ട് അടിക്കാന്‍ ഓങ്ങുകയും ചെയ്തു. ഇതിനിടെ ഒരാള്‍ ജോഷ്വായുടെ ഫോണ്‍ കൈക്കലാക്കി. ഇതോടെ അകത്തേയ്ക്ക് പോയ ജോഷ്വാ കത്തിയുമായെത്തി ഫോണ്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേസമയം, പുറത്തുനിന്നെത്തിയവരില്‍ ഒരാള്‍ ജോഷ്വായെ പിന്നില്‍ നിന്ന് വട്ടം പിടിക്കുകയും മറ്റുള്ളവര്‍ കത്തി പിടിച്ചുവാങ്ങുകയും ചെയ്തു. പിന്നാലെയാണ് ജോഷ്വായെ മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























