ഈജിപ്തില്‍ സീനായ് മേഖലയിലെ ഐഎസ് തലവന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

ഈജിപ്തില്‍ സീനായ് മേഖലയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് തലവന്‍ അബു ദുവാ അല്‍ അന്‍സാരി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഈജിപ്ഷ്യന്‍ സൈന്യം അറിയിച്ചു. വടക്കന്‍ സീനായിയിലെ എല്‍ അരിഷ് പട്ടണത്തിന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഐഎസ് ബന്ധമുള്ള സീനായ് പ്രോവിന്‍സ് ഭീകരര്‍ക്കെതിരെ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 45 ഓളം ഭീകരരും കൊല്ലപ്പെട്ടതായി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സമീര്‍ അറിയിച്ചു.
കയ്‌റോയിലും സീനായിയിലും നടക്കുന്ന ഭൂരിഭാഗം ആക്രമണങ്ങള്‍ക്ക് പിന്നിലും സീനായ് പ്രോവിന്‍സ് ഭീകരരാണ്. 2011ലാണ് സീനായ് പ്രോവിന്‍സ് മേഖലയില്‍ ശക്തിപ്രാപിക്കുന്നത്.
https://www.facebook.com/Malayalivartha



























