ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യമെഡല്‍ നേട്ടമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യമെഡല്‍ ഷൂട്ടറായ ജിത്തു റായ് നേടുമോയെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തിലാണ് ജിത്തു ആദ്യദിനത്തില്‍ മല്‍സരിക്കാനിറങ്ങുന്നത്. വനിതാവിഭാഗം 10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തില്‍ രണ്ടുതാരങ്ങള്‍ ഇന്ത്യയ്ക്കായി ഉന്നംപിടിക്കും
മെഡല്‍ പ്രതീക്ഷയുള്ള നമ്മുടെ താരങ്ങളില്‍ ഒന്നാമതാണ് ജിത്തു റായിയുടെ സ്ഥാനം. ലോക റാങ്കിങ്ങില്‍ മൂന്നാമതുള്ള താരത്തില്‍ നിന്ന് ഒരു മെഡല്‍ പ്രതീക്ഷിക്കുന്നത് അതിമോഹമല്ല. കോമണ്‍വെല്‍ത്തിലും എഷ്യന്‍ ഗെയിംസിലും സ്വര്‍ണമെഡല്‍ നേടിയ ഈ പട്ടാളക്കാരന്‍ റിയോയില്‍ ആദ്യദിനം തന്നെ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കാം. ബെയ്ജിങ്ങിലും ലണ്ടനിലും സ്വര്‍ണം സ്വന്തമാക്കിയ ദക്ഷിണ കൊറിയയുടെ ജിന്‍ ജോങ് ഓഹ് ഇത്തവണയും മല്‍സരിക്കുന്നുണ്ട്.
ഏതന്‍സ് ഒളിംപിക്‌സിലെ വെങ്കലമെഡല്‍ ജേതാവ് കിം ജോങ് സു, സ്‌പെയിനിന്റെ പാബ്ലോ കാരിയ ഓസ്‌ട്രേലിയയുടെ ഡാനിയല്‍ റിപ്പോച്ചോലി എന്നിവരെയും മറികടന്നുവേണം ജിത്തുവിന് മുന്നേറാന്‍. വനിതവിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അയോനിക പോളും അപൂര്‍വി ചന്ദേലയുമാണ് ഇന്ത്യക്കായി മല്‍സരിക്കുന്നത്.
https://www.facebook.com/Malayalivartha



























