കുടുംബത്തെ ഉപദ്രവിച്ച പിതാവിനെ മകള്‍ വെടിവച്ചുകൊന്നു

കുടുംബത്തെ നിരന്തരം ശല്യപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത പിതാവിനെ 14കാരിയായ മകള്‍ വെടിവച്ചുകൊന്നു. അമേരിക്കയിലെ ഒഹായോവില്‍ ജൂലായ് 28നാണ് സംഭവം. 41കാരനായ പിതാവ് ഉറങ്ങിക്കിടക്കുമ്പോള്‍ തലയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ട്രംബുള്‍ കൗണ്ടി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ റിമാന്‍ഡ് ചെയ്തിരുക്കുകയാണ്. വിചാരണ നടപടികള്‍ ഈ മാസം 30ന് ആരംഭിക്കും.
പിതാവ് സ്ഥിരമായി കുടുംബത്തില്‍ ശല്യമായതോടെയാണ് സ്വയരക്ഷയ്ക്കും അമ്മയേയും മറ്റ് സഹോദരങ്ങളെയും രക്ഷിക്കുന്നതിന് മകള്‍ ആയുധം കയ്യിലെടുത്തത്. കമളുടെ നടപടിയെ അമ്മയും അഭിനന്ദിക്കുകയാണ് ചെയ്തത്. തങ്ങളെ രക്ഷിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്നാണ് അമ്മയുടെ നിലപാട്. ഭര്‍ത്താവില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ അഞ്ചു വര്‍ഷം മുന്‍പ് കോടതിയെ സമീപിച്ചിരുന്നു. പിന്നീട് ഇത് റദ്ദാക്കപ്പെട്ടു.
പെണ്‍കുട്ടിക്ക് 20വയസ്സുള്ള സഹോദരനും 19 വയസ്സുള്ള സഹോദരിയുമുണ്ട്. എന്നാല്‍ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും പ്രോസിക്യൂഷന്‍ പുറത്തുവിട്ടിട്ടില്ല. പ്രോസിക്യുഷന്റെ നടപടിയുമായി സഹകരിക്കുമെന്ന് ക്ലേവ്‌ലാന്‍ഡ് അറ്റോര്‍ണി ഇയാര്‍ െ്രെഫഡ്മാന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























