നെഞ്ചില്‍ ഭാരമേറിയ സ്പീക്കര്‍, അതിനു മുകളില്‍ സുവിശേഷകന്‍, ദൈവ ശക്തി കാണിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ ജീവനെടുത്ത സുവിശേഷകന്‍ അതും ദൈവ നാമത്തിലാക്കി കൈ കഴുകി

യേശു വെള്ളത്തിന് മുകളിലൂടെ നടന്നത് പോലുള്ള ഒരു അത്ഭുത പ്രവൃത്തി താന്‍ കാണിക്കാമെന്നും ദൈവാനുഗ്രഹത്താല്‍ വേദന അറിയില്ലെന്നും പറഞ്ഞു പെണ്‍കുട്ടിയെ സ്റ്റേജില്‍ വിളിച്ചു വരുത്തി സുവിശേഷകന്‍ അത്ഭുതം പ്രവര്‍ത്തിക്കുന്നതിനിടയില്‍ നഷ്ടമായത് പെണ്‍കുട്ടിയുടെ ജീവന്‍. സുവിശേഷകന്‍ തന്റെ അത്ഭുത സിദ്ധി പ്രാര്‍ത്ഥനക്കിടെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ ജീവന്‍ പോയത്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലാണ് സംഭവം നടന്നത്.
പോളോക് വാനിയിലെ മൗണ്ട് സിയോണ്‍ ജനറല്‍ അസംബ്ലി പള്ളിയില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി ആരാധനയ്ക്കിടെയാണ് ദൈവത്തിന്റെ അത്ഭുത പ്രവൃത്തി വിശദീകരിക്കാന്‍ പാസ്റ്ററായ ലെതെബോ റബലങ്ങോ ഒരു പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്. യേശു വെള്ളത്തിന് മുകളിലൂടെ നടന്നത് പോലുള്ള ഒരു അത്ഭുത പ്രവൃത്തി താന്‍ കാണിക്കാമെന്നും ദൈവാനുഗ്രഹത്താല്‍ വേദന അറിയില്ലെന്നുമാണ് ഇയാള്‍ പെണ്‍കുട്ടിയോട് അവകാശപ്പെട്ടത്.
പെണ്‍കുട്ടിയോട് തറയില്‍ കിടക്കാന്‍ ആവശ്യപ്പെട്ട ഇയാള്‍ സഹായികളോട് പെണ്‍കുട്ടിയുടെ ദേഹത്ത് ഭാരമേറിയ സ്പീക്കര്‍ കയറ്റി വെക്കാന്‍ നിര്‍ദ്ദേശിച്ചു. കണ്ണടച്ച് കിടന്ന പെണ്‍കുട്ടിക്ക് വേദനിക്കുന്നത് കണക്കിലെടുക്കാതെ ഇയാളും സ്പീക്കറിന് മുകളില്‍ കയറി ഇരുന്നു. മിനിറ്റുകള്‍ക്കും ശേഷം എഴുന്നേറ്റ് ഇയാള്‍ സ്പീക്കര്‍ മാറ്റിയെങ്കിലും പെണ്‍കുട്ടി കണ്ണു തുറന്നില്ല. വാരിയെല്ലിനും ശ്വാസകോശത്തിനും ആമാശയത്തിനും പരുക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.
പെണ്‍കുട്ടിയുടെ മരണം സംഭവിച്ചത് തന്റെ കുറ്റമല്ലെന്നും കുട്ടിക്ക് ദൈവ വിശ്വാസമിലാത്ത് കൊണ്ടാണ് മരണം സംഭവിച്ചതെന്നും സുവിശേഷകന്‍ അവകാശപ്പെട്ടു. വീട്ടുകാര്‍ പരാതി നല്‍കാത്തതിനാല്‍ സുവിശേകനെതിരെ കേസൊന്നും എടുത്തിട്ടില്ല.
https://www.facebook.com/Malayalivartha


























