Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയ സിറിയന്‍ ബാലന്റെ ചിത്രം സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നു; സിറിയന്‍ ജയിലുകളില്‍ 18,000 പേര്‍ കൊല്ലപ്പെട്ടുവെന്ന് ആംനെസ്റ്റി

18 AUGUST 2016 02:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

കണ്ണില്ലാത്ത ക്രൂരതക്കു മുന്നില്‍ കരിഞ്ഞുതീരുന്ന കുട്ടികള്‍ സിറിയയിലെ സ്ഥിരം കാഴ്ചയാണ്.ആലപ്പോയിലെ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തിയ ബാലന്റെ ദൃശ്യങ്ങള്‍ സമൂഹമനസാക്ഷിയെ ഞെട്ടിക്കുകയാണ്. സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ ചിത്രം പുറത്തുവിട്ടത്. ഭയചകിതനും ക്ഷീണിതനുമായ ബാലന്‍ ആംബുലന്‍സിലെ ഓറഞ്ചു കസേരയില്‍ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ബാലന്റെ മുഖം നിറയെ ചോരയും മണ്ണും പൊടിയും പറ്റിപ്പിടിച്ചിരിക്കുകയാണ്. സിറിയയിലെ വടക്കന്‍ പ്രദേശങ്ങളില്‍ നടക്കുന്ന ഭീകരത വെളിപ്പെടുത്തുന്ന ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

അഞ്ചു വയസുകാരനായ ഒമ്രാന്‍ ദക്‌നീഷാണ് ഈ ബാലനെന്ന് ആലപ്പോയിലെ ഡോക്ടര്‍ തിരിച്ചറിഞ്ഞു. ബുധനാഴ്ച രാത്രിയില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഖട്ടര്‍ജി ജില്ലയിലുണ്ടായ വ്യോമാക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ ബാലനെ എം 10 എന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ഒസാമ അബു അല്‍ഇസ സഥിരീകരിച്ചു. തലച്ചോറിന് ക്ഷതമേറ്റിട്ടില്ലെന്നും കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പോയിലെ ഡോക്ടര്‍മാര്‍ ആശുപത്രികളെ കോഡുകളുപയോഗിച്ചാണ് പരാമര്‍ശിക്കുന്നത്. വ്യോമാക്രമണം നടക്കുമെന്ന് ആശങ്കയെ തുടര്‍ന്നാണിത്. സുരക്ഷ ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ റെക്കോഡുകള്‍ ചോര്‍ത്തി ഒരു ആശുപത്രിയില്‍ നിന്ന് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ ആംബുലന്‍സിനു നേരെ ആക്രമണം നടത്തുമെന്ന് ഭയക്കുന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അബു അല്‍ഇസ പറഞ്ഞു.

ബുധനാഴ്ച ആലപ്പോ മെഡിക്കല്‍ സെന്റര്‍ പുറത്തുവിട്ട ഒരു വീഡിയോയില്‍ ഒരാള്‍ പരിക്കേറ്റ ബാലനെ രാത്രിയില്‍ രക്ഷപ്പെടുത്തിക്കൊണ്ടുവന്ന് ആംബുലന്‍സില്‍ കയറ്റുന്നത് കാണാം. ആ ബാലന്‍ കൈ കൊണ്ട് മുഖത്തെ ചോര തുടച്ചുനീക്കുന്നതും, ചോര പുരണ്ട കൈ നോക്കിയ ശേഷം ആംബുലന്‍സിലെ കസേരയില്‍ തുടക്കുന്നതും കാണാം. ഖട്ടര്‍ജിയിലുണ്ടായ വ്യോമാക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്ക് പറ്റിയെന്നും അതില്‍ അഞ്ചുപേര്‍ കുട്ടികളാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പറഞ്ഞു.
ഓറഞ്ചു കസേരയിലിരിക്കുന്ന ബാലന്റെ ചിത്രം സിറിയയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്യുന്നതിനിടെ ബോട്ട് മുങ്ങി തുര്‍ക്കി തീരത്തടിഞ്ഞ സിറിയന്‍ അഭയാര്‍ത്ഥി ബാലന്‍ അയ്‌ലാന്‍ കുര്‍ദിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

അതേസമയം സിറിയയിലെ സര്‍ക്കാര്‍ ജയിലകളില്‍ 18,000 പേര്‍ കൊല്ലപ്പെട്ടുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ആംനെസ്റ്റി പുറത്തുവിട്ടിരിക്കുന്നത്. 2011 മുതല്‍ സിറിയന്‍ ജയിലുകളില്‍ 18,000 പേര്‍ കൊല്ലപ്പെട്ടുവെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വെളിപ്പെടുത്തുന്നു.
സിറിയന്‍ ജയിലുകളിലെ പീഡനങ്ങളെ അതിജീവിച്ച 65 പേരുമായി സന്നദ്ധ സംഘടന നടത്തിയ അഭിമുഖത്തില്‍ ജയിലിലെ ഗാര്‍ഡുകള്‍ തടവുകാരെ സ്ഥിരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്നുതിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ഇരുമ്പു ദണ്ഡുകളും വൈദ്യുത കേബിളുകളും ഉപയോഗിച്ച് മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് മുന്‍ തടവുകാര്‍ പറയുന്നു. എന്നാല്‍ സിറിയന്‍ സര്‍ക്കാര്‍ ഈ ആരോപണങ്ങളെ തുടര്‍ച്ചയായി നിഷേധിച്ചുകൊണ്ടിരിക്കുകയാണ്.
മാര്‍ച്ച് 2011 മുതല്‍ ഡിസംബര്‍ 2015 വരെയുള്ള കാലയളവില്‍ 17,723 പേര് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് ഒരു ദിവസം 10 പേര്‍ വീതം, മാസത്തില്‍ 300 പേര്‍ വീതം കൊല്ലപ്പെട്ടിരിക്കുന്നു.
പുതിയതായി ജയിലിലെത്തുന്ന തടവുകാരെ സുരക്ഷ പരിശോധനയ്ക്ക് വിധേയരാക്കാറുണ്ട്. ഇതില്‍ പലപ്പോഴും സ്ത്രീകളായ തടവുകാരെ പുരുഷന്‍മാരായ ഗാര്‍ഡുകള്‍ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (1 hour ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (1 hour ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (1 hour ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (1 hour ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (1 hour ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (2 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (2 hours ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (4 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (4 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (4 hours ago)

Malayali Vartha Recommends