ഒക്ടോബര്‍ ഒന്നുമുതല്‍ 'ഒരൊറ്റലോകം, ഒരൊറ്റഇന്റര്‍നെറ്റ്'

ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും നിര്‍ണായകമായ അധികാരങ്ങളിലൊന്ന് യു എസ്സ് കൈവിട്ടു. വെബ്ഡൊമെയിനുകള്‍ക്കു പേരിടാനുള്ള (ഡിഎന്‍എസ്) അവകാശമാണ്യുഎസ്പൂര്‍ണമായും 'ഐകാന്‍' (അസൈന്‍ഡ് നെയിംസ് ആന്റ് നമ്പേഴ്‌സ് ഐസിഎഎന്‍എന്‍) എന്നറിയപ്പെടുന്ന എന്‍ജിഒയ്ക്കു കൈമാറിയത്.
ഇതു ഒക്ടോബര്‍ ഒന്നുമുതല്‍ നിലവില്‍ വരും. 2014 നു തന്നെ ഇതു സംബന്ധിച്ച തീരുമാനമെടുത്തിരുന്നെങ്കിലും അധികാരം പൂര്‍ണമായും വിട്ടതായി ഇപ്പോഴാണ്യുഎസ്് പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റിലെ ഏറ്റവും സുപ്രധാനനിയന്ത്രണാധികാരത്തെ കൈമാറ്റം ചെയ്യുന്നതു റഷ്യയ്ക്കും ചൈനയ്ക്കുമായിരിക്കും ഗുണംചെയ്യുകയെന്ന വിമര്‍ശനവുമുണ്ടായിട്ടുണ്ട്.
യുഎസിനാല്‍ സംരക്ഷിക്കപ്പെട്ടിരുന്ന 'ഡിഎന്‍എസ്' സംവിധാനത്തില്‍ ഇനി ലോകരാജ്യങ്ങള്‍ കൈകടത്തി സ്ഥാനമുറപ്പിക്കുമെന്നാണു ഇപ്പോഴുയരുന്ന പ്രധാന വിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ടെഡ്ക്രൂസ് ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ത്തുംഅയച്ചിട്ടുണ്ട്. ഡൊമെയിന്‍ പേരിടലിനെ ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷനല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയനു കീഴിലാക്കണമെന്നു നേരത്തേ റഷ്യയും ചൈനയും ആവശ്യപ്പെട്ടിരുന്നതുമാണ്. അതേസമയം, നെറ്റ്‌ലോകത്തെ ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളിലൊന്നാണിതെന്ന് ഐടിവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 'ഒരൊറ്റലോകം. ഒരൊറ്റ ഇന്റര്‍നെറ്റ്' എന്ന 'ഐകാന്‍' മുദ്രാവാക്യത്തിനു പൂര്‍ണത വന്നത് ഇപ്പോഴാണെന്നും അവര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഡൊമെയിന്‍ പേരിടല്‍ സംവിധാനത്തില്‍ ഈതീരുമാനം മാറ്റമൊന്നുമുണ്ടാക്കില്ല. ഇനിമുതല്‍ വിവിധ രാജ്യങ്ങളുടെയും സാങ്കേതിക സ്ഥാപനങ്ങളുടെയും കൂട്ടായ്മകളുടെയുമെല്ലാം ഇടപെടല്‍ ഡൊമെയിന്‍ പേരിടലില്‍ ഉണ്ടാകുമെന്നുമാത്രം. രൂപീകരിക്കപ്പെട്ടതുമുതല്‍ 18 വര്‍ഷമായി 'ഐകാന്‍' തന്നെയാണു ഡിഎന്‍എസിന്റെ ചുമതലയിലുണ്ടായിരുന്നത്. അതുവരെ ഇന്റര്‍നെറ്റ് അസൈന്‍ഡ്ന മ്പേഴ്‌സ് അതോറിറ്റി (ഐഎഎന്‍എ) ക്കായിരുന്നു ചുമതല.
അതിന്റെ തലപ്പത്തുണ്ടായിരുന്നതാകട്ടെ 'ഇന്റര്‍നെറ്റിന്റെദൈവം' എന്നറിയപ്പെട്ടിരുന്ന കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ജോണ്‍ പോസ്‌റ്റെലും. ഐഎഎന്‍എയുടെ അധികാരം 1998-ല്‍ ലൊസാഞ്ചല്‍സ് ആസ്ഥാനമായുള്ള 'ഐകാനി'നു കൈമാറി. പക്ഷേ, യുഎസിന്റെ നാഷനല്‍ ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷനു(എന്‍ടിഐഎ) കീഴിലായിരുന്നു 'ഐകാനി'ന്റെ പ്രവര്‍ത്തനം. അതായത് ഒരു വെബ്‌സൈറ്റിനു പേരിടുന്നതില്‍ അവസാനതീരുമാനം 'പരോക്ഷമായി' കൈക്കൊണ്ടിരുന്നത് യുഎസ്സ് ആയിരുന്നു എന്നര്‍ത്ഥം. എന്നാല്‍ ഇക്കാലത്തിനിടെ യുഎസില്‍ നിന്നു കാര്യമായ സമ്മര്‍ദമൊന്നും പേരിടലിന്റെ കാര്യത്തില്‍ തങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നും ഐകാന്‍ അധികൃതര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























