തുര്‍ക്കിയില്‍ വിവാഹ ചടങ്ങിനിടയില്‍ ചാവേര്‍ ആക്രമണം: 30 പേര്‍ മരണം; 94 പേര്‍ക്ക് പരിക്ക്

തുര്‍ക്കി സിറിയ അതിര്‍ത്തിയിലെ ഗാസിയന്‍ടെപി നഗരത്തില്‍ വിവാഹ ചടങ്ങിനിടയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തില്‍ 30 പേര്‍ മരിച്ചു. 94 പേര്‍ക്ക് പരിക്കേറ്റു. കുര്‍ദിഷ് വിപ്ലവകാരികളോ ഐസിസ് തീവ്രവാദികളോ ആയിരിക്കാം ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
കുര്‍ദ്ദുകള്‍ ധാരാളമായി തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായ സഹിന്‍ബേ ജില്ലയിലാണ് ഗാസിയന്‍ടെപി നഗരം സ്ഥിതി ചെയ്യുന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ കുര്‍ദ്ദുകള്‍ കൂട്ടത്തോടെ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുര്‍ദ്ദുകള്‍ വിവാഹ ചടങ്ങിന് എത്തിയകാര്യം കുര്‍ദ് അനൂകല സംഘടനയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി സ്ത്രീകളും കുട്ടികളും വിവാഹത്തിന് എത്തിയിരുന്നു.
സിറിയയില്‍ യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്യുന്നവര്‍ പ്രധാന അഭയകേന്ദ്രമായി കാണുന്ന സ്ഥലമാണ് തുര്‍ക്കിസിറിയ അതിര്‍ത്തിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗാസിന്‍ടെപ് നഗരം. എന്നാല്‍. അഭയാര്‍ത്ഥികളെ കൂടാതെ തദ്ദേശീയരായ ജിഹാദികളും ഇവിടെയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇടപെടുമെന്ന തുര്‍ക്കി പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. കുര്‍ദ് തീവ്രവാദികള്‍ അങ്കാറയില്‍ നടത്തിയ വന്‍ ആക്രമണങ്ങളില്‍ നിരവധി പേര്‍ മരണപ്പെട്ടിരുന്നു. ഇസ്താംബുളില്‍ ഐസിസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ വിദേശികളും കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























