Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

മോദിയുടെ പരാമര്‍ശം: ബലൂച് ജനതയ്ക്ക് നേരെ പാകിസ്താന്റെ രാസായുധ പ്രയോഗം; നിരവധി ഗ്രാമീണരെ കൊന്നൊടുക്കി

30 AUGUST 2016 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

മോദിയുടെ പ്രസംഗം അവര്‍ക്ക് നല്‍കിയത് ദുരിതം മാത്രം. ബലൂചിസ്താനിലെ ജനങ്ങള്‍ക്ക് നേരെ പാക് സൈന്യം രാസായുധങ്ങള്‍ പ്രയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ആഗസ്ത് 15ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂച് മേഖലയിലെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് മോദി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പതിറ്റാണ്ടുകളായി സ്വയംഭരണാവകാശം ലഭിക്കാന്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്ന പ്രദേശമാണിത്.
ഇവിടെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെയും ഭരണകൂട ഭീകരതെയെയും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെ സമര നേതാക്കള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
മോദിയുടെ പരാമര്‍ശത്തിന് വന്‍ പിന്തുണയാണ് ബലൂചിസ്താന്‍കാര്‍ നല്‍കിയത്. മോദിയെ പിന്തുണച്ചും പാകിസ്താനെ എതിര്‍ത്തും നിരവധി പ്രകടനങ്ങളും നടന്നിരുന്നു. വിദേശ രാജ്യങ്ങളിലെ ബലൂച് സ്വദേശികളും ഇന്ത്യയേയും മോദിയേയും പിന്തുണച്ചെത്തി. ഈ സാഹചര്യത്തിലാണ് ബലൂചിസ്താനില്‍ ജനങ്ങള്‍ക്ക് നേരെ പാക് സൈന്യം ക്രൂരമായ പീഡനങ്ങള്‍ നടത്തുന്നത്.
ബലൂചിസ്താനിലെ കച്ചി ബൊലാന്‍, ക്വെറ്റ, ഡെരാ ബഗ്തി, മസ്താംഗ്, അവാരന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും പാക് സൈന്യം നിരവധി പേരെ തട്ടിക്കൊണ്ടു പോയതായും റിപ്പോര്‍ട്ടുണ്ട്. തട്ടിക്കൊണ്ടു പോയവരില്‍ 5 പേരുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തിയതായും ബലൂചിലെ സ്വാതന്ത്ര്യസമര പ്രക്ഷോഭകര്‍ പറയുന്നു. മോദിയുടെ പരാമര്‍ശത്തിന് ശേഷം ഡെരാ ബഗ്തി മേഖലയില്‍ മാത്രം 50 സാധാരണക്കാരെ പാക് സൈന്യം കൊന്നതായാണ് റിപ്പോര്‍ട്ട്.
ബലൂചിലെ ഒരു ഗ്രാമത്തില്‍ പാക് സൈനികര്‍ വന്ന് കുട്ടികളടക്കം നാല്‍പ്പത് പേരെ പിടിച്ചുകൊണ്ടു പോയതായി ഗ്രാമത്തിലെ സ്ത്രീകള്‍ പറഞ്ഞു. തങ്ങളുടെ കുട്ടികളും ഭര്‍ത്താക്കന്‍മാരും ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയില്ലെന്നും ഇവര്‍ പറയുന്നു.
പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്നും ഇന്ത്യയുടെ ഭാഗമാകാന്‍ ബലൂചിസ്താന്‍കാര്‍ ആഗ്രഹിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. അടുത്തിടെ ഈ ആവശ്യം ഉന്നയിച്ച് വിമത സംഘടനകള്‍ കലാപം ഉണ്ടാക്കിയിരുന്നു. ഇന്ത്യ അനുകൂല മുദ്രാവാക്യങ്ങളും ഉയര്‍ന്നിരുന്നു.
അഫ്ഗാന്‍, ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശം കല്‍ക്കരിയും പ്രകൃതിവാതകവും മാര്‍ബിളും കൊണ്ട് സമ്പന്നമാണ്. ജനസേവനത്തിന്റെ കാര്യത്തില്‍ പാക് സര്‍ക്കാര്‍ ഈ മേഖലയെ അവഗണിക്കുന്നതായിട്ടാണ് വിമതര്‍ പറയുന്നത്. ഉള്ളത് ഊറ്റിയെടുക്കുകയല്ലാതെ സര്‍ക്കാര്‍ തങ്ങള്‍ക്കൊന്നും നല്‍കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
വിമതശല്യം രൂക്ഷമായതോടെ ഇവിടെ പാകിസ്താന്‍ ശക്തമായ സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പത്തൊമ്പതിനായിരത്തോളം നാട്ടുകാരെ പാക് സൈന്യം പിടിച്ചുകൊണ്ടുപോയെന്നും അവരെക്കുറിച്ച് ഇതുവരെ ആര്‍ക്കും ഒരു വിവരവുമില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടയില്‍ ഇവിടം ശക്തമായ തീവ്രവാദ സാന്നിദ്ധ്യമുള്ള മേഖലകൂടിയായി മാറിയിട്ടുണ്ട്. ജനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടാന്‍ പാകിസ്താന്‍ തന്നെയാണ് തീവ്രവാദികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതെന്നും ആക്ഷേപമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (19 minutes ago)

Tragic fire കണ്ണീരോടെ കുടുംബം  (21 minutes ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (34 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (39 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (41 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (49 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (52 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (54 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (1 hour ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (3 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (3 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

Malayali Vartha Recommends