Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ബാലപീഡകരുടെ ലൈംഗികശേഷി ഇല്ലാതാക്കുമെന്ന് ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ

20 OCTOBER 2016 10:12 AM IST
മലയാളി വാര്‍ത്ത

ബാലപീഡകര്‍ക്കെതിരെ എടുത്ത നടപടികള്‍ പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെന്ന് ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ. ബാലപീഡകരെ രാസവസ്തുക്കള്‍ ഉപയോഗിച്ച് ലൈംഗിക ശേഷി ഇല്ലാത്തവരാക്കുമെന്ന നയത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അതില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് എതിരെ ജോക്കോ നിരവധി കടുത്ത ശിക്ഷാനടപടികള്‍ കൊണ്ടുവന്നിരുന്നു. രാസവസ്തുക്കള്‍ ഉപയോഗിച്ച് ലൈംഗിക ശേഷി നശിപ്പിക്കുക, വധശിക്ഷ തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. ഇവ കഴിഞ്ഞാഴ്ച നിയമമാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ചിലരില്‍ നിന്ന് വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമത്തെ ശക്തമായി ന്യായീകരിച്ചത്.

മനുഷ്യാവകാശത്തെ നമ്മുടെ ഭരണഘടന ബഹുമാനിക്കുന്നു. എന്നാല്‍ കുട്ടികള്‍ക്ക് എതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ കടുത്ത നടപടി തന്നെ വേണം. അതില്‍ ഒരു ഒത്തുതീര്‍പ്പുമില്ല. അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ ജയിലിനുള്ളില്‍ അടച്ചതുക്കൊണ്ടു മാത്രം പീഡനങ്ങള്‍ കുറയില്ല. രാസവസ്തു ഉപയോഗിച്ച് ലൈംഗിക ശേഷി നശിപ്പിക്കുന്നത് ലൈംഗിക കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സഹായകമാകുമെന്നും അദ്ദേഹം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മെയ് മാസത്തില്‍ 14 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത് ഇന്‍ഡോനേഷ്യയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. അതേ തുടര്‍ന്നാണ് വിഡോഡോ ഇത്തരമൊരു കടുത്ത നടപടിയിലേക്ക് നീങ്ങിയത്. നിലവില്‍ പോളണ്ട്, റഷ്യ തുടങ്ങി പല രാജ്യങ്ങളിലും ഈ നടപടി നിലവിലുണ്ട്. എന്നാല്‍ ഇത് മനുഷ്യവകാശ ലംഘനമാണെന്നും ഇത് പ്രാവര്‍ത്തികമാക്കാന്‍ പാടില്ല എന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (1 hour ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (1 hour ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (2 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (2 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (3 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (3 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (4 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (4 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (5 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (5 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (6 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (6 hours ago)

Malayali Vartha Recommends