അദ്ദേഹം ഞങ്ങളുടെ പള്ളിയില്‍ വന്നു... അദ്ദേഹത്തിന്റെ ആത്മീയ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല; ചീങ്കണ്ണിയെ പള്ളിയിലേയ്ക്ക് സ്വാഗതം ചെയ്ത് പാസ്റ്റർ

പള്ളിക്ക് ചുറ്റുമുള്ള പരിസരം സന്ദര്‍ശിച്ച ചീങ്കണ്ണിയെ പള്ളിയിലേയ്ക്ക് സ്വാഗതം ചെയ്യുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഫ്ലോറിഡ വിക്ടറി ചര്‍ച്ചിലെ ഡാനിയല്‍ ഗ്രിഗറി ആരാധനാലയത്തില്‍ ചുറ്റിത്തിരിയുന്നതിനിടയിലാണ് വാതിലിനടുത്ത് ചീങ്കണ്ണി വരുന്നത് കണ്ടത്. പാസ്റ്റര്‍ ചീങ്കണ്ണിയെ ശ്രദ്ധിക്കുകയും തമാശയായി അഭിവാദ്യം ചെയ്യുകയും ചെയ്തു. മാത്രമല്ല ഈ ചീങ്കണ്ണിയ്ക്ക് പാസ്റ്റര്‍ ഒരു ബിസിനസ് കാര്‍ഡ് നല്‍കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് 'അദ്ദേഹം ഞങ്ങളുടെ പള്ളിയില്‍ വന്നു. അദ്ദേഹത്തിന്റെ ആത്മീയ അവസ്ഥ എന്താണെന്ന് എനിക്കറിയില്ല. ഈ ഗേറ്ററെ ഞാന്‍ പള്ളിയിലേക്ക് ക്ഷണിക്കേണ്ടതുണ്ട്.' പാസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി. നിരവധി ലൈക്കുകളും കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചത്.ഫ്ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ പാസ്റ്ററെ വിളിച്ചു. 'ഞങ്ങള്‍ തീര്‍ച്ചയായും ഇത് പ്രോത്സാഹിപ്പിക്കുന്നു, പക്ഷേ നിങ്ങള്‍ ഒരിക്കലും ഒരു വന്യ ജീവിയെ ഇതുപോലെ സമീപിക്കരുത്. ഇത് വളരെ അപകടമാണെന്ന് ആദം ബ്രാൻ അംഗം പ്രതികരിച്ചു.
https://www.facebook.com/Malayalivartha