കാമുകൻ നൽകിയ വിസയിൽ കുഞ്ഞുമായി ഗൾഫിലെത്തിയ യുവതി, കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊടൊപ്പം പോയി: സോഷ്യൽ മീഡിയയിൽ വീഡിയോ പുറത്ത് വിട്ട് ഭർത്താവ്...
കാമുകൻ നൽകിയ വിസയിൽ കുഞ്ഞുമായി ഗൾഫിലെത്തിയ യുവതി കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊടൊപ്പം പോയി. ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടുന്ന ദൃശ്യം ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതോടെ സംഭവം സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായി മാറി. കോഴിക്കോട് നാദാപുരം സ്വദേശിനി യുവതിയാണ് വാണിമേൽ സ്വദേശിയായ യുവാവിനോടൊപ്പം ദുബായിൽ 'ഒളിച്ചോടി'യത്. കഴിഞ്ഞ ദിവസമാണ് രണ്ടര വയസ്സുള്ള കുഞ്ഞുമായി യുവതി ദുബായിൽ എത്തിയത്. ഭാർത്താവിന്റെ താമസ സ്ഥലത്ത് എത്തി കുഞ്ഞിനെ മാറിയ ശേഷം വാണിമേൽ മാപ്പിലാക്കൂൽ സ്വദേശിയായ ഫയാസിന്റെ കൂടെ പോയത്.
ഫയാസും യുവതിയും ഇൻസ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും പറയുന്നു. കുട്ടി തന്റെ കയ്യിൽ സുരക്ഷിതയാണെന്നും, ഭർത്താവ് വിഡിയോയിൽ പറയുന്നുണ്ട്. കാമുകനുമായി നാട്ടിൽ നിന്ന് വരുമ്പോൾ കൊണ്ടുവന്ന യാത്ര ബാഗുമായി യുവതി പോകുന്നതിന്റെ ദൃശ്യവും വീഡിയോയിൽ കാണാം. ദുബായിലെ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി ഭാര്യയെ നഷ്ട്ടപ്പെട്ട യുവാവിനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ഗൾഫ് മലയാളികൾ നടത്തിയത്.
സലാം പാപ്പിനിശ്ശേരിയുടെ പോസ്റ്റ് ഇങ്ങനെ... ഇന്നലെ രാത്രിമുതൽ ഞാനുൾപ്പെടെയുള്ള ലീഗൽ ടീം വലിയൊരു പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഭർതൃമതിയായ നാദാപുരം സ്വദേശിനി, പരിചയക്കാരൻ നൽകിയ വിസയിൽ രണ്ടരവയസ്സുള്ള കുട്ടിയേയും കൊണ്ട് ദുബായിൽ എത്തി കുട്ടിയെ ഭർത്താവിന്റെ കയ്യിൽ ഏൽപ്പിച്ച് പരിചയക്കാരനോടൊപ്പം പോയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് ഇരുവരുടെയും പരിചയം. എന്നായിരുന്നു കുറിപ്പ്.
ആ നാട്ടിൽ മക്കളെ ഇങ്ങനെ ഉപേക്ഷിച്ച് വേറെ ഒരാളോട് ഒപ്പം പോകുന്നതിന് നിയമ പരമായി ശിക്ഷ ഉണ്ടോ? ഉണ്ടെങ്കിൽ നിയമപരമായി അവർക്ക് ശിക്ഷ ആ നാട്ടിൽ വാങ്ങി കൊടുക്കണം എന്ന് നിങ്ങൾ അടക്കം ഉള്ള പ്രവാസികളുടെ ഇടയിൽ എല്ലാ കാര്യങ്ങൾക്കും മുന്നിട്ട് ഇറങ്ങുന്നവരോട് അഭ്യർത്ഥിക്കുന്നു എന്ന് ഒരാൾ പ്രതികരിക്കുന്നു.
നാട്ടിലേക്ക് കടക്കുന്നതിന് മുമ്പ് നിയമപരമായി പോകണം. കുട്ടിയെ ഉപേക്ഷിച്ചതിന് കടുത്ത ശിക്ഷ ദുബായ് കോടതിയിൽ നിന്ന് വാങ്ങി കൊടുക്കണം. നാട്ടില്‍ അത്ര വലിയ ശിക്ഷ കിട്ടില്ല. എന്തായാലും രണ്ടുപേരെയും ജയിൽ തടവറയിൽ അടക്കാനുള്ള വകുപ്പുണ്ട് പെട്ടെന്ന് തന്നെ അതിൻറെ പിന്നാലെ പോവുക എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. യുവതിക്കെതിരെയും കാമുകനെതിരെയും കടുത്ത രോഷം സോഷ്യൽ മീഡിയയിൽ പുകയുന്നുണ്ട്. നാല് വർഷം മുമ്പാണ് ഷെരീഫിന്റെയും, നാദാപുരം സ്വദേശിനിയുടെയും പ്രണയ വിവാഹം നടന്നത്. യുവതി നാട്ടിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്.
https://www.facebook.com/Malayalivartha