അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിയിൽ പാകിസ്താനിലെ ഏറ്റവും വലിയ ധനികനും മകനും..!ഷഹ്‌സാദയുടെ പിതാവായ ഹുസ്സൈൻ ദാവൂദ് സ്ഥിരമായി പാകിസ്ഥാനിലെ ധനികരുടെ പട്ടികയിൽ ഉൾപ്പെടുന്ന ആളാണ്....

അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിയിൽ പാകിസ്താനിലെ ഏറ്റവും വലിയ ധനികനും മകനും. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ അന്തർവാഹിനിയിലെ അഞ്ച് യാത്രക്കാരിലാണ് ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവർ ഉൾപ്പെടുന്നത്. ഷഹ്‌സാദയുടെ പിതാവായ ഹുസ്സൈൻ ദാവൂദ് സ്ഥിരമായി പാകിസ്ഥാനിലെ ധനികരുടെ പട്ടികയിൽ ഉൾപ്പെടുന്ന ആളാണ്. ഷഹ്‌സാദയുടെ കുടുംബത്തിന് യുകെയിലും ബിസിനസുണ്ട്.
യുകെ ആസ്ഥാനമായുള്ള പ്രിൻസ് ട്രസ്റ്റ് ചാരിറ്റിയുടെ ബോർഡ് അംഗമാണ് ഷഹ്സാദ ദാവൂദ് എന്ന 48 -കാരൻ. മകൻ സുലൈമാന് 19 വയസാണ്. കറാച്ചി ആസ്ഥാനമായ എൻഗ്രോയുടെ വൈസ് ചെയർമാൻ കൂടിയാണ് ഷഹ്‌സാദ ദാവൂദ്. ഊർജ്ജമേഖല, കൃഷി, പെട്രോകെമിക്കൽസ്, ടെലികമ്മ്യൂണിക്കേഷൻ എന്നിവയിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 350 ബില്യൺ രൂപയുടെ വരുമാനമായിരുന്നു കമ്പനി നേടിയത്.
അന്തർവാഹിനിക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഇനി വെറും മണിക്കൂറുകൾ മാത്രം ഉപയോഗിക്കാവുന്ന ഓക്‌സിജൻ മാത്രമാണ് അതിൽ അവശേഷിച്ചിരിക്കുന്നത്. ഓഷൻഗേറ്റ് എന്ന അന്തർവാഹിനി ഞായറാഴ്ചയാണ് യാത്ര തുടങ്ങിയത്. 6.5 മീറ്റർ വരുന്ന അന്തർവാഹിനി പുറപ്പെട്ട് വെറും രണ്ട് മണിക്കൂർ കഴിഞ്ഞതോടെ പുറംലോകമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha