ഈ അമ്പലത്തിൽ പ്രവേശനം ഡിവോഴ്സ് കഴിഞ്ഞ സ്ത്രീകൾക്ക് മാത്രം അത്ഭുതപ്പെടുത്തുന്നത് ഇത് ‘വിവാഹമോചന' ക്ഷേത്രത്തിന് പിന്നിൽ..

വിവാഹ മോചിതരായ സ്ത്രീകൾക്ക് മാത്രമായി ഒരു ക്ഷേത്രം ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ഭർത്താക്കന്മാരിൽ നിന്ന് പീഡനം നേരിടേണ്ടി വന്ന സ്ത്രീകൾക്ക് ധൈര്യമായി ഈ ക്ഷേത്രത്തിലേയ്ക്ക് കടന്നു ചെല്ലാം
600 വർഷം പഴക്കമുള്ള ജപ്പാനിലെ കാമകുര നഗരത്തിൽ സ്ഥിതി ചെയ്യുന്ന ബുദ്ധക്ഷേത്രമാണ് മാറ്റ്സുഗോക്ക ടോകെജി ക്ഷേത്രം. ഈ കാലഘട്ടത്തിൽ ജപ്പാനിൽ ജീവിച്ചിരുന്ന സ്ത്രീകളിൽ ചിലർക്ക് ഭർത്താക്കന്മാരിൽ നിന്നും നിരന്തരമായി ഗാർഹിക പീഡനം അനുഭവിക്കേണ്ടി വന്നിരുന്നു. ഇന്നുള്ളത് പോലെ വിവാഹമോചനം എന്ന നിയമപരമായ ആശയം ജപ്പാന് പരിചിതമല്ലാത്ത ഒരു കാലമായിരുന്നു അത്. സ്ത്രീകൾക്ക് ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കാനുള്ള നിയമപരമായ അവകാശങ്ങളില്ലായിരുന്നു. അത്തരത്തിൽ ഗാർഹിക പീഡനം അനുഭവിക്കുന്ന നിരവധി സ്ത്രീകളുടെ അഭയമായി മാറുകയായിരുന്നു ഈ ക്ഷേത്രം.
1285-ൽ ബുദ്ധ സന്യാസിനിയായിരുന്ന കകുസൻ ഷിദ്-നി ആണ് കാമകുര നഗരത്തിൽ മാറ്റ്സുഗോക ടോകെജി ക്ഷേത്രം പണിതത്. 1185നും 1333നും ഇടയിൽ, ജപ്പാനിലെ സ്ത്രീകൾക്ക് നിയമപരമായ അവകാശങ്ങൾ നേടാനുള്ള അവസരങ്ങൾ വളരെ കുറവായിരുന്നു. മാത്രമല്ല, പല സാമൂഹിക നിയന്ത്രങ്ങളും ഉണ്ടായിരുന്നു.
അസന്തുഷ്ടമായ ദാമ്പത്യജീവിതം നയിച്ചിരുന്ന സ്ത്രീകൾ ഭർത്താവിൽ നിന്നുള്ള ഗാർഹിക പീഡനങ്ങൾ സഹിക്കുകയും തുടർന്ന് ക്ഷേത്രത്തിനുള്ളിൽ അഭയം പ്രാപിക്കുകയും ചെയ്തു. ഇതോടെ, ഭർത്താക്കന്മാരിൽ നിന്ന് രക്ഷപെടുന്ന സ്ത്രീകൾക്ക് മാറ്റ്സുഗോക്ക ടോകെജി ക്ഷേത്രം രണ്ടാമത്തെ വീടായി മാറി.മോശം ദാമ്പത്യ ജീവിതത്തില്‍ നിന്ന് സംരക്ഷണവും സ്വാതന്ത്ര്യവും സ്ത്രീകള്‍ ഇവിടെ എത്തി കണ്ടെത്താന്‍ തുടങ്ങി.
‘വിവാഹമോചന ക്ഷേത്രം’ എന്നറിയപ്പെട്ടു തുടങ്ങുയ മാറ്റ്‌സുഗോക ടോകെജി ക്ഷേത്രം താമസിയാതെ സ്ത്രീകൾക്ക് സുരക്ഷിതമായ ഒരു സങ്കേതമായി മാറി. പങ്കാളികളെ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് കാലക്രമേണ ഈ ബുദ്ധക്ഷേത്രം ഔദ്യോഗിക വിവാഹമോചന സർട്ടിഫിക്കറ്റ് നൽകാനും തുടങ്ങി. സുഇഫുകു-ജി എന്നാണ് ഈ വിവാഹമോചന സർട്ടിഫിക്കറ്റ് അറിയപ്പെട്ടിരുന്നത്. സ്ത്രീകളെ അവരുടെ ഭർത്താക്കന്മാരിൽ നിന്ന് നിയമപരമായി വേർപ്പെടുത്താൻ ഈ സർട്ടിഫിക്കറ്റ് സഹായകമായി.
ക്ഷേത്ര അധികാരികളുടെ ഈ പ്രവർത്തനത്തോടെ സ്ത്രീകൾ ‘മാറ്റ്സുഗോക്ക ടോകെജി’ ക്ഷേത്രത്തെ ‘കകെകോമി-ദേര’ അഥവാ ‘വിവാഹമോചന ക്ഷേത്രം’,’ബന്ധം വിച്ഛേദിക്കുന്ന ക്ഷേത്രം’എന്നീ പേരുകളിൽ വിളിച്ചു തുടങ്ങി. എന്നാൽ ഇപ്പോൾ വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങളിൽ ഒന്നിലും ക്ഷേത്രം ഇടപെടാറില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്ത്രീകള്‍ക്ക് നിയമപരമായി ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കാനുള്ള അവകാശം ലഭിച്ചതോടെ ഇവിടെ എത്തുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞു. വാസ്തുവിദ്യാപരമായും ഏറെ പ്രത്യേകതയുള്ള ക്ഷേത്രമാണിത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ട ക്ഷേത്രം എന്ന പേരില്‍ ഇന്നും മാറ്റ്‌സുഗോക ടോകെജി അറിയപ്പെടുന്നു.
https://www.facebook.com/Malayalivartha