പൂച്ചകളുടെ പേരിൽ രണ്ടര കോടിയുടെ സ്വത്ത്! ഉടമ മരിച്ചപ്പോൾ ദത്തെടുക്കാൻ ക്യൂ 800 കോടി രൂപ വിലയുള്ള പൂച്ചയും ...

മിഡ്‍നൈറ്റ്, സ്നോബോൾ, ഗോൾഡ് ഫിംഗർ, ലിയോ, സ്ക്വീക്കി,ക്ലിയോപാട്ര, നെപ്പോളിയൻ ഇതെല്ലാം കോടീശ്വരന്മാരായ പൂച്ചകളുടെ പേരാണ് . ഇവർ എങ്ങനെയാണ് കോടീശ്വരന്മാർ ആയത് എന്നറിയേണ്ടേ ? ഇവരുടെ ഉടമ ഇവരുടെ പേർക്ക് തന്റെ രണ്ടര കോടിയുടെ സ്വത്ത് എഴുതിവെയ്ക്കുകയായിരുന്നു.. 84 കാരിയായ ഉടമ മരിച്ചതോടെ കോടീശ്വരന്മാരായ പാവം പൂച്ചകൾ അനാഥരായി . ഇതോടെ പൂച്ചകളെ ദത്തെടുക്കാൻ ആളുകൾ മത്സരിക്കുകയാണ് . എന്നാൽ നാൻസി സോർ മരിക്കുന്നതിന് മുൻപ് പൂച്ചയെ ദത്തെടുക്കുന്നതിനു കർശനമായ നിർദ്ദേശങ്ങൾ ഒക്കെ വെച്ചിട്ടുണ്ട്. മാത്രമല്ല പൂച്ചകളും അത്ര നിസ്സാരന്മാരല്ല . അവ അത്ര പെട്ടെന്ന് ഇണങ്ങുന്നവയല്ല. കയ്യിലോ മടിയിലോ ഇരുത്തി കൊഞ്ചിക്കാമെന്നും നിങ്ങൾ കരുതേണ്ട. ഇവയെ നോക്കാൻ അല്പം പ്രയാസമാണ്
സ്ത്രീയുടെ നാട്ടിൽ ഉള്ള സന്നദ്ധ സംഘടനയാണ് ഇപ്പോൾ പൂച്ചകളുടെ കാര്യങ്ങൾ നോക്കുന്നത്. ഇതിൽ ഒരു പൂച്ചയ്ക്ക് ഹൃദയ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ട്. ഈ പൂച്ചയെ ഒരു ഡോക്ടറാണ് ദത്തെടുത്തത്. ബാക്കി പൂച്ചകളെ ഇതുവരെ ദത്ത് നൽകിയിട്ടില്ല. നൂറ്റിയറുപതോളം അപേക്ഷകളാണ് പൂച്ചകളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തങ്ങൾ ലഭിച്ചതെന്നാണ് സംഘടന പറയുന്നത്.പണം മാത്രം നോക്കി ഇവയെ ദത്ത് എടുക്കാൻ വരുന്നവർക്ക് പൂച്ചകളെ നൽകാൻ പറ്റില്ലെന്നാണ് സംഘടന പറയുന്നത്. ദത്തെടുക്കൽ കോടതികളുടെ അധികാരപരിധിയിൽ വരുന്നതാണെന്ന്. എത്ര പണം ചെലവഴിച്ചു, ആരാണ് അവരെ ദത്ത് എടുത്തത്, അതെല്ലാം സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ഓരോ രണ്ട് മാസവും തയ്യാറാക്കണം
എന്നാൽ ഏറ്റവും വിലയുള്ള പൂച്ച ഇതൊന്നുമല്ല ..അത് ഗ്രാമി അവാര്‍ഡ് ജേതാവും വിഖ്യാത അമേരിക്കന്‍ ഗായികയുമായ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പൂച്ചയാണ് വില 800 കോടി..ഒലീവിയ ബെന്‍സണ്‍ എന്നാണ് ഈ പൂച്ചയുടെ പേര്. ഒലീവിയ, ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ കൂടെക്കൂടിയിട്ട് എട്ടുവര്‍ഷം കഴിഞ്ഞു. മെരെഡിത് ഗ്രേ, ബെഞ്ചമിന്‍ ബട്ടന്‍ എന്നിങ്ങനെ വേറെ രണ്ട് പൂച്ചകളും ടെയ്‌ലര്‍ക്കുണ്ട്. ഇതില്‍ ഒലീവിയയുടെ വില മാത്രമാണ് പുറത്തുവിട്ടത്എന്നാല്‍ ലോകത്ത് ഏറ്റവും വില കൂടിയ പൂച്ച ഇതല്ല. ഇതിലും മേലെ വിലയുള്ള രണ്ട് പൂച്ചകള്‍ വേറെയുണ്ടെന്നാണ് ഓള്‍എബൗട്ട്ക്യാറ്റ്‌സ് ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് പറയുന്നത് പൂച്ചയ്ക്ക് അങ്ങനെ വെറുതെ വിലയിടുന്നതൊന്നുമല്ല ..
ലോകമെമ്പാടുമുള്ള പ്രശസ്ത വളര്‍ത്തു മൃഗങ്ങളുടെ ഇന്‍സ്റ്റഗ്രാം ഡേറ്റ നോക്കിയാണ് മൂല്യം കണക്കാക്കുന്നത്. ഈ വളര്‍ത്തു മൃഗങ്ങള്‍ ഓരോന്നിന്റെയും ഇന്‍സ്റ്റഗ്രാം റീച്ച്, എത്ര സമ്പാദിക്കുന്നു, ജനപ്രിയത എത്ര എന്നെല്ലാം കണക്കാക്കിയാണ് മൂല്യം നിശ്ചയിച്ചത്. ഒലീവിയക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലെങ്കിലും ടെയ്‌ലറിന്റെ അക്കൗണ്ടുവഴി പൂച്ചയുടെ ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒലീവിയയുടെ മൂല്യം കണക്കാക്കിയത്.
https://www.facebook.com/Malayalivartha