കണ്ടാസ്വദിക്കാൻ നല്ലത്;തൊട്ടാൽ കൈ പൊള്ളും;ഇത് യു കെ യിലെ ജയന്റ് ഹോഗ്വീഡ് കാഴ്ച നഷ്ടപ്പെടും; ഈ ചെടി ഏറ്റവും അപകടകാരി: ജാഗ്രത!...

ബ്രിട്ടനിലെ ഏറ്റവും അപകടകാരിയായ ചെടി വീണ്ടും വാർത്തകളിൽ നിറയുന്നു. അതിന്റെ സ്പർശനത്തിൽ ഒരു കൗമാരക്കാരന്റെ കൈയിൽ വലിയൊരു ഓറഞ്ചിന്റെ വലിപ്പത്തിൽ കുമിള പൊട്ടിവന്നതോടെയാണിത്. സ്‌കോട്ട്ലാൻഡ് ഈസ്റ്റ് ലോതിയാനിലെ ഡൻബാറിലുള്ള വീടിനടുത്ത് സൈക്കിളിങ് ചെയ്യുന്നതിനിടയിലായിരുന്നു റോസ്സ് മെക്ഫെർസൺ എന്ന ഈ ബാലൻ ഈ ഭീകര സസ്യവുമായി സമ്പർക്കത്തിലായത്.
ഏതാനും മണിക്കൂറുകൾക്കകം കൈകൾ ചുവപ്പ് നിറമായി മാറിയത് ശ്രദ്ധിച്ചും അധികം വൈകാതെ വേദനാജനകമായ കുമിളകളും പ്രത്യക്ഷപ്പെട്ടു. ആശുപ്ത്രിയിൽ ചികിത്സതേടിയപ്പോൾ അനസ്തേഷ്യ നൽകാതെ തന്നെ ഈ കുമിളകൾ നീക്കം ചെയ്യേണ്ടതായി വന്നു. പ്രാണൻ വിട്ടു പോകുന്ന വേദനയായിരുന്നു ഈ പതിനാറുകാരൻ അനുഭവിച്ചത്. ആദ്യം കൈകളിൽ ചുവപ്പ് നിറം പ്രത്യക്ഷപ്പെട്ടപ്പോൾ എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല എന്ന് റോസ്സ് പറയുന്നു.
പിന്നീടാണ് കൈകളിൽ കുമിളകൾ പ്രത്യക്ഷപ്പെട്ടതും അതി കഠിനമായ വേദന ആരംഭിച്ചതും.ഷർട്ട് ധരിക്കാനോ, ധരിച്ചിരുന്നത് ഊരാനോ സാധിക്കാത്ത അവസ്ഥയായി എന്നും ഈ പതിനാറുകാരൻ പറഞ്ഞു. രണ്ടാം ഡിഗ്രി പൊള്ളലേറ്റ ഒരു അവസ്ഥയാണ് രോഗിക്ക് ഉണ്ടായിരുന്നത്. നിരവധി കുമിളകൾ പല വലിപ്പത്തിലായി ഉണ്ടായിരുന്നു. അതിൽ ഏറ്റവും വലുത് ഒരു ഓറഞ്ചിന്റെ വലിപ്പത്തിൽ ഏഴ് സെന്റീമീറ്ററോളം വ്യാസമുള്ള ഒന്നായിരുന്നു. നാഡികൾക്ക് പ്രശ്നമുണ്ടാകാതിരിക്കാൻ, അനസ്തേഷ്യ നൽകാതെയായിരുന്നു അവ എല്ലാം നീക്കം ചെയ്തത്.
ഹോഗ്വീഡ് എന്ന ഈ സസ്യത്തിൽ നിന്നുള്ള സ്രവം ത്വക്കിന്റെ, സൂര്യരശ്മികളിൽ നിന്നും സംരക്ഷിക്കുന്ന കഴിവിനെ ഇല്ലാതെയാക്കുകയാണ് ചെയ്യുന്നത്. അതിന്റെ ഫലമായി സ്വാഭാവിക സൂര്യപ്രകാശമേറ്റാൽ പോലും പൊള്ളലേൽക്കുന്ന പ്രതീതിയായിരിക്കും. ഏറ്റവും പ്രധാനകാര്യം, ഇത് ഉടനടി വേദനയൊന്നും ഉണ്ടാക്കുന്നില്ല എന്നതാണ്. അതുകൊണ്ട് തന്നെ ഇത് ആർം ആദ്യമാദ്യം ശ്രദ്ധിക്കുകയുമില്ല. ഈ സ്രവം ദേഹത്ത് വന്നാൽ, നിമിഷങ്ങൾക്കൊണ്ടു തന്നെ അത് പ്രവർത്തനമാരംഭിക്കും.
കാക്കസ് മലനിരകളിൽ കാണപ്പെടുന്ന ഈ ഹോഗ്വീഡ് 1817-ൽ ആണ് ഒരു അലങ്കാര സസ്യമായി ബ്രിട്ടനിൽ എത്തുനന്ത്. തുടർന്ന് ഇത് ബ്രിട്ടനിൽ അതിവേഗം പടർന്ന് പന്തലിച്ചു. ഇപ്പോൾ ഇതിന്റെ വളർച്ച നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണ്. ബ്രിട്ടനിലെ ഏറ്റവും അപകടകാരിയായ സസ്യമെന്നാണ് ഇപ്പോൾ ഇത് അറിയപ്പെടുന്നത്.
https://www.facebook.com/Malayalivartha