സുക്കർബർഗ് കാപ്പി കുടിക്കില്ല ..!കാരണം ഇത് ..പിന്നാലെ ആ മുന്നറിയിപ്പും

എന്നും രാവിലെ ഒരു കാപ്പി കുടിച്ചാൽ ദിവസം മുഴുവൻ ഉന്മേഷം നിലനിൽക്കുമെന്ന് പറയുന്നുവരാണ് ഏറെയും.എന്നാൽ നമ്മുടെ സുക്കർബർഗ് അങ്ങനെ അല്ല . മെറ്റയുടെ തലവനായ മാർക്ക് സുക്കർബർഗിനെ അനുകരിക്കുന്നവർ ഏറെയാണ് ..അദ്ദേഹത്തിന്റെ ഓരോ കാര്യങ്ങളും വലിയ രീതിയിലാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഇദ്ദേഹത്തിന്റെ ജീവിതചര്യകൾ പലപ്പോഴും ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. വസ്ത്രധാരണയടക്കം സുക്കർബർഗിനെ അനുകരിക്കാൻ ശ്രമിക്കുന്നവരും കുറവല്ല. എന്നാലിപ്പോൾ വൈറലാകുന്നത് അദ്ദേഹത്തിന്റെ ഒരു ഭക്ഷണ ശീലമാണ് . ലോകത്ത് ഏറെപ്പേർക്ക് പ്രിയങ്കരമായ കാപ്പിയോട് നോ പറഞ്ഞിരിക്കുകയാണ് സുക്കർബർഗ് . അദ്ദേഹത്തിന്റെ ശരീരത്തിൽ കഫീൻ സീറോ പെർസെന്റജ് ആണത്രേ
പുതുതായി ലോഞ്ച് ചെയ്ത ത്രെഡ്‌സ് ആപ്പിൽ ആണ് സുക്കർബർഗ് സ്വന്തം ജീവിത ചര്യ വ്യക്തമാക്കിയത് . 'എഴുന്നേൽക്കുന്നു, മനസൊന്ന് ശാന്തമാക്കാനായി എംഎംഎ (MMA- Mixed martial arts) പരിശീലിക്കുന്നു. ആളുകൾക്ക് കൂടുതൽ ഉപയോഗപ്പെടുന്ന സാധനങ്ങൾ ഉണ്ടാക്കുന്നു. നന്നായിട്ട് ആഹാരം കഴിക്കുന്നു (പ്രോട്ടീനാണ് കൂടുതൽ, പഞ്ചസാര വളരെ കുറവ്, മദ്യവും തീരെ കുറവ്). കൃത്യം ഏഴ്- എട്ട് മണിക്കൂർ ഉറങ്ങും. ഇത് തന്നെ എല്ലാ ദിവസവും ആവർത്തിക്കുന്നു.\"സുക്കർബർഗ് ഇത് പോസ്റ്റ് ചെയ്തതിന് പിന്നാലെ പലരും അതിശയത്തോടെയാണ് മറുപടി നൽകിയത്. കാരണം സുക്കറിന്റെ ലിസ്റ്റിൽ കോഫി ഇല്ല. ഇത്രയും കാര്യങ്ങൾ ഒരു ദിവസം ചെയ്യുന്ന ഒരാൾ പിന്നെ എന്താണ് കുടിക്കുന്നത്. സാധാരണ ഒന്ന് റീഫ്രഷ് ആകാനായി പലരും കോഫിയെ തന്നെയാണ് ആശ്രയിക്കുന്നത്. പിന്നെ എന്തുകൊണ്ട് സുക്കർബർഗ് കോഫി പാടെ ഒഴിവാക്കുന്നു.
സുക്കർബർഗ് മാത്രമല്ല പല പ്രമുഖരായ വ്യക്തികളും തങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ദൂരെ മാറ്റി നിർത്തിയിരിക്കുന്ന ഒന്നാണ് കാപ്പി. ന്തുകൊണ്ടാണെന്നല്ലേ , കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ അധികമായാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് പൂർണബോധ്യം ഉള്ളതുകൊണ്ടാണ്. ലോകത്ത് ഏറെപ്പേർക്ക് പ്രിയങ്കരമായ കാപ്പി ആണ് ഹൃദയമിടിപ്പ് നിരക്കിന്റെ ക്രമം തെറ്റിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും കൊളസ്‌ട്രോൾ നിയന്ത്രിക്കാനും തുടങ്ങി നിരവധി ആരോഗ്യഗുണങ്ങളുണ്ട് കാപ്പിയ്ക്ക് എങ്കിലും കൂടിയ അളവിൽ കഴിച്ചാൽ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കും ,,കഫീന്റെ അളവ് കൂടുക വഴി ഹൃദയാരോഗ്യത്തെ ബാധിക്കുകയും ഉറക്കമില്ലായ്‌മയ്ക്കു കാരണമാകുകയും ചെയ്യും
കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫീൻ ശരീരത്തിലെ നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. ഇത് അധികമായാൽ തലവേദന, വിറയൽ , ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ കഫീൻ ശരീരത്തിൽ കാൽസ്യം ആഗിരണം തടസപ്പെടുത്തുന്നു. കണ്ണുകളുടെ ആരോഗ്യത്തേയും അമിതമായ കാപ്പികുടി പ്രതികൂലമായി ബാധിക്കുന്നു. കണ്ണുകളിലെ പേശികളുടേയും ഞരമ്പുകളുടേയും വേദനയ്ക്ക് ഇത് കാരണമാകുന്നു. അമിതമായ കാപ്പികുടി മൂത്രശങ്ക വർദ്ധിപ്പിക്കുന്നു. ദഹനക്കേട്, അമിതമായ ഉത്‌ക്കണ്ഠ, അമിതമായ രക്തസമ്മർദ്ദം എന്നിവയും അമിതമായ കാപ്പികുടി ശീലമായവരിൽ കാണപ്പെടുന്നു. ഗർഭിണികൾ കാപ്പികുടി നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്
മിക്ക ആളുകളിലും കഫീൻ ഹൃദ്രോഗമോ ഹൃദയാഘാതമോ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നില്ലെങ്കിലും, നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നത് കാരണം ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. കാലക്രമേണ, ഇത് ധമനികൾക്ക് കേടുപാടുകൾ വരുത്തുകയും നിങ്ങളുടെ ഹൃദയത്തിലേക്കും തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ പരിമിതപ്പെടുത്തുകയും ചെയ്യുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. രാവിലെ ആദ്യം കാപ്പി കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയും ദഹനപ്രശ്നങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. കാപ്പി വയറ്റിലെ ആസിഡിന്റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കും. ഹാനികരമായ വയറ്റിലെ ആസിഡിന്റെ ഉൽപാദനത്തിലെ വർദ്ധനവ് എന്നിവയ്‌ക്ക് കാരണമാകുന്നു.
മാത്രമല്ല വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് കോർട്ടിസോൾ എന്ന സ്‌ട്രെസ് ഹോർമോൺ വർദ്ധിപ്പിക്കുന്നു. ഇത് അണ്ഡോത്പാദനം, ഭാരം, ഹോർമോൺ ബാലൻസ് എന്നിവയെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം തകരാറിലാകുന്നതിനും കാരണമാകും. അതിനാൽ കഴിവതും വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
https://www.facebook.com/Malayalivartha