Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മില്‍റ്റന്‍ കൊടുങ്കാറ്റ് അടുത്തെത്തിയതോടെ ആശങ്കകളും ഏറെ

09 OCTOBER 2024 05:01 PM IST
മലയാളി വാര്‍ത്ത

മില്‍റ്റന്‍ കൊടുങ്കാറ്റ് അടുത്തെത്തിയതോടെ ആശങ്കകളും ഏറെയായിരിക്കുകയാണ്. 1900 ന് ശേഷം വരുന്ന ഏറ്റവും ശക്തവും നാശകാരിയുമായ കൊടുങ്കാറ്റാണിതെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരിക്കുന്നത്. അന്ന് കാറ്റഗറി 4 ല്‍ പെട്ട ഗ്രെയ്റ്റ് ഗാല്‍വസ്റ്റന്‍ ആഞ്ഞടിച്ചപ്പോള്‍ ടെക്സാസിലെ ദ്വീപ് നഗരമായ ഗാല്‍വസ്റ്റനില്‍ പൊലിഞ്ഞത് 8000 ജീവനുകളായിരുന്നു. നഗരത്തിലെ മൊത്തം ജനസംഖ്യ അന്ന് 40,000 മാത്രമായിരുന്നു എന്നത് പ്രത്യേകം ഓര്‍ക്കണം.


അന്ന് 15 അടി ഉയരത്തില്‍ വരെ കൊടുങ്കാറ്റ് ആഞ്ഞടിഉച്ചപ്പോള്‍ 3,600 ഓളം കെട്ടിടങ്ങളാണ് നാശങ്ങള്‍ ഏറ്റുവാങ്ങിയത്. ഇന്നത്തെ മൂല്യമനുസരിച്ച് ഏകദേശം 26 ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് അന്നുണ്ടായത്. കാറ്റഗറി 4 ല്‍ ഉള്‍പ്പെടുന്ന മില്‍റ്റനും 15 അടി ഉയരത്തില്‍ വരെ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍, 1900 നെ അപേക്ഷിച്ച് മെച്ചപ്പെട്ട മുന്നറിയിപ്പ് നല്‍കല്‍ സംവിധാനങ്ങളും, അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ കൂടുതല്‍ കാര്യക്ഷമമായ തന്ത്രങ്ങളും ഉണ്ടെന്നുള്ളത് ഒരു ആശ്വാസം തന്നെയാണ്. ഗ്രെയ്റ്റ് ഗാല്‍വസ്റ്റണ്‍ ആഞ്ഞടിച്ച കാലത്ത്, കൊടുങ്കാറ്റ് പ്രവചനവും അനുബന്ധ പ്രവര്‍ത്തനങ്ങളുമൊക്കെ ശൈശവാവസ്ഥയിലായിരുന്നു.

 

 

അന്ന് ഒഴിപ്പിക്കല്‍ എന്നൊരു പരിപാടി ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. മാത്രമല്ല, ഇന്ന് പിന്തുടരുന്ന ആധുനിക മാനദണ്ഡങ്ങള്‍ ഉപയോഗിച്ചായിരുന്നില്ല അന്ന് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരുന്നത്.അതുകൊണ്ടൊക്കെ തന്നെയാണ് അന്ന് മരണനിരക്കും നാശനഷ്ടങ്ങളുടെ വ്യാപ്തിയും വളരെയേറെ വര്‍ദ്ധിച്ചത്. അത്രയും ഭീകരമായ ഒരു സാഹചര്യം ഇപ്പോള്‍ ആവര്‍ത്തിക്കുമെന്ന് കരുതാനും കഹ്ശിയില്ല.

മില്‍റ്റന്റെ അഗമനം അറിഞ്ഞയുടന്‍ തന്നെ ഫ്‌ലോറിഡയിലെ 67 കൗണ്ടികളില്‍ 51 ലും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അതുപോലെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരപ്രദേശത്തു നിന്നും ഏതാണ് 10 ലക്ഷം പേരോടാണ് ഒഴിഞ്ഞുപോകാനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മില്‍റ്റന്‍ കൊടുങ്കാറ്റും ഗ്രെയ്റ്റ് ഗാല്‍വസ്റ്റനെ പോലെ മെക്സിക്കോ കടലിടുക്കില്‍ ജന്മംകൊണ്ട്, തികച്ചും അസാധാരണമായ രീതിയില്‍ പടിഞ്ഞാറു നിന്നും കിഴക്കോട്ട് യാത്ര തിരിച്ചിരിക്കുകയാണ്.. ഈ സഞ്ചാരപാത തികച്ചും വിരളമായി മാത്രം വായുപ്രവാഹങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ്

ഗ്രെയ്റ്റ് ഗാല്‍വസ്റ്റന്‍ നഗരത്തെ പിടിച്ചുകുലുക്കിയ സമയത്ത് നഗരം ഒരു പ്രധാന തുറമുഖമായി വളരാനുള്ള ശ്രമത്തിലായിരുന്നു.എന്നാല്‍, മനിക്കൂറില്‍ 140 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റ് തീര്‍ത്ത നാശങ്ങള്‍ ഏറെ വലുതായിരുന്നു. ഏതാണ് 12 വര്‍ഷത്തോളമെടുത്തു തകര്‍ന്നടിഞ്ഞ നഗരം വീണ്ടും കെട്ടിപ്പടുക്കൂവാന്‍. ടെക്സാസില്‍ പ്രവേശിച്ച ഗ്രെയ്റ്റ് ഗാല്‍വസ്റ്റന്‍ പിന്നീട് ഓക്ലഹോമയിലെക്കും കന്‍സാസിലേക്കും നീങ്ങി. പിന്നീട് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് ഗ്രെയ്റ്റ് ലേക്സിനു മുകളിലൂടെ കാനഡയിലേക്ക് പോവുകയും ചെയ്തു.

 

എന്നാല്‍, മില്‍റ്റന്‍, കടലിടുക്കിന് മുകളില്‍ രൂപം കൊണ്ട ഉടന്‍ തന്നെ ഫ്‌ലോറിഡ ലക്ഷ്യമാക്കി നീങ്ങുകയായിരിക്കും ചെയ്യുക. ഇത് വളരെ അസാധാരണമായ ഒന്നാണെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിനു മുന്‍പ് 1998 ല്‍ എത്തിയ മിറ്റ്ച്ച് കൊടുങ്കാറ്റും 2017 എ എമിലിയുമാണ് ഈ പാത പിന്തുടര്‍ന്നിട്ടുള്ളത്. മിറ്റ്ച്ച് 40 മില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുകയും രണ്ടു പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തപ്പോള്‍ എമിലി, ഫ്‌ലോറിഡ തീരത്ത് വരുത്തിവെച്ചത് 10 മില്യന്‍ ഡോളറിന്റെ നഷ്ടമായിരുന്നു. എന്നാല്‍, ആരുടെയും ജീവനെടുക്കാതെയായിരുന്നു എമിലി മടങ്ങിപ്പോയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (12 minutes ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (19 minutes ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (26 minutes ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (32 minutes ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (36 minutes ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (42 minutes ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (51 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (1 hour ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (1 hour ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (2 hours ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (2 hours ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (4 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (4 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (4 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (5 hours ago)

Malayali Vartha Recommends