ഭർത്താവ് ഗൾഫിലുള്ള അധ്യാപിക ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 25കാരനെ വീട്ടിലേയ്ക്ക് വിളിച്ച് വരുത്തി; പ്രവാസിയുടെ ഭാര്യയ്‌ക്കൊപ്പം സോഫ്റ്റ് വെയർ എൻജിനീയറായ യുവാവ് താമസിച്ചത് മൂന്ന് ദിവസത്തോളം: രാവിലെ ഇരവിപുരത്തെ വീട്ടിൽ നിന്ന് എന്നെ രക്ഷിക്കണേയെന്ന് നിലവിളിച്ച് കഴുത്തിലും ഷർട്ടിലും രക്തമൊലിപ്പിച്ച് നിന്ന യുവാവിനെ നാട്ടുകാർ ചോദ്യം ചെയ്യുന്നതിനിടെ മുറിക്കുള്ളിൽ കയറി ജീവനൊടുക്കി അധ്യാപിക

കൊട്ടിയത്ത് ദുരൂഹസാഹചര്യത്തിൽ അധ്യാപിക തൂങ്ങി മരിച്ച നിലയിൽ. ഫെയ്‌സ്‌ബുക്ക് സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. പരപ്പനങ്ങാടി സ്വദേശിയും സോഫ്റ്റ്‌വേർ എൻജിനീയറുമായ യുവാവിനെയാണ് ചോദ്യം ചെയ്യാൻ ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ചയാണ് അധ്യാപികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. തേവള്ളി ബോയ്സ് ഹൈസ്കൂളിലെ അധ്യാപിക അയത്തിൽ ഗോപാലശ്ശേരി ജി.വി.നഗർ ഗുരുലീലയിൽ സിമി(46)യാണ് മരിച്ചത്. രാവിലെ അപരിചിതനായ യുവാവിന്റെ നിലവിളികേട്ട് പരിസരവാസികൾ അധ്യാപികയുടെ വീട്ടിലേക്ക് ഓടിയെത്തിയിരുന്നു. കഴുത്തിലും ഷർട്ടിലും രക്തവുമായി നിന്ന യുവാവിനെ നാട്ടുകാർ ചോദ്യംചെയ്യുന്നതിനിടയിൽ അധ്യാപിക മുറിയിൽ കയറി വാതിലടച്ചു.
പരപ്പനങ്ങാടി സ്വദേശിയാണ് താനെന്ന് യുവാവ് നാട്ടുകാരോട് പറഞ്ഞു. ഫെയ്സ്‌ബുക്കിലൂടെ അധ്യാപികയുമായി പരിചയത്തിലായതാണെന്നും അവർ വിളിച്ചിട്ടാണ് വന്നതെന്നും പറഞ്ഞു. കാര്യങ്ങൾ വ്യക്തമാകാതെ വന്നതോടെ നാട്ടുകാർ പോലീസിൽ അറിയിച്ചു. പോലീസെത്തി കതക് ചവിട്ടിപ്പൊളിച്ചപ്പോഴാണ് അധ്യാപികയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
മൂന്ന് ദിവസത്തോളം വീട്ടിൽ അധ്യാപികയും യുവാവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോളേജ് വിദ്യാർഥിയായ മകൾ ബന്ധുവീട്ടിലായിരുന്നു. ഭർത്താവ് വിദേശത്താണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരവിപുരം പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























