സംസ്ഥാന പൊലീസ് മേധാവി നിയമനത്തിന് സംസ്ഥാനങ്ങള്‍ക്കുള്ള പരമാധികാരം സുപ്രീംകോടതി എടുത്ത് കളഞ്ഞു, പൊലീസിനെ സ്വതന്ത്രമാക്കുന്നതിന്റെ ഭാഗമായാണിത്

സംസ്ഥാന പൊലീസ് മേധാവി നിയമനത്തിന് സംസ്ഥാനങ്ങള്‍ക്കുള്ള പരമാധികാരം സുപ്രീംകോടതി എടുത്ത് കളഞ്ഞു. സുപ്രീം കോടതി മാര്‍ഗ്ഗ രേഖ പുറപ്പെടുവിച്ചു. സംസ്ഥാന പൊലീസ് മേധാവി / ഡിജിപി പദവികളില്‍ താത്കാലിക (ആക്ടിങ്) നിയമനം പാടില്ല . നിലവില്‍ ഉള്ള പോലീസ് മേധാവി വിരമിക്കുന്നതിന് മുമ്പ് തന്നെ പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കരുത്. നിലവിലുള്ള ഡി ജി പി വിരമിക്കുന്നതിനു മൂന്ന് മാസം മുമ്പ് പുതുതായി പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന സര്‍ക്കാരുകള്‍ യു പി എസ് സി ക്ക് കൈമാറണം. കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും സംസ്ഥാന പോലീസ് മേധാവി നിയമനം സംബന്ധിച്ച പ്രകാശ് സിംഗ് കേസിലെ വിധി നടപ്പിലാക്കിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
നിയമനത്തിന് രാഷ്ട്രീയമാനം പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. പേരുകള്‍ മൂന്ന് മാസം മുമ്പ് യു.പി.എസ്.സിക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറണം. മൂന്ന് പേരുടെ പട്ടിക യു.പി.എസ്.സി സംസ്ഥാനങ്ങള്‍ക്ക് കൈമാറണം. അതില്‍ നിന്നാകണം നിയമനം. ഡി.ജി.പിമാരുടെ കാലാവധി രണ്ട് വര്‍ഷത്തേക്ക് ഉറപ്പാക്കണം. ഇടക്കാന നിയമനം പാടില്ല. ഉത്തരവുകള്‍ നടപ്പാക്കുന്നതിന് തടസമാകുന്ന ചട്ടങ്ങള്‍ കോടതി മരവിപ്പിച്ചു. കേരളത്തില്‍ ഡി.ജി.പിയായിരുന്ന സെന്‍കുമാറിനെ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം മാറ്റുകയും അദ്ദേഹം സുപ്രീംകോടതിയില്‍ പോയി അനുകൂലവിധി സമ്പാദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡി.ജി.പിയായി സെന്‍കുമാര്‍ ചാര്‍ജ്ജ് എടുത്തിരുന്നു. ഇത്തരം അപക്വമായ രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്നാണ് സുപ്രീംകോടതി പ്രശ്‌നത്തില്‍ ഇടപെട്ടത്.
https://www.facebook.com/Malayalivartha



























