ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി മൂന്ന് ദിവസത്തോളം മുറിയിൽ നിന്ന് പുറത്തിറങ്ങാതെ ശാരീരിക ബന്ധം; വീട്ടിൽ പോകണമെന്ന് കേണപേക്ഷിച്ച ഇരുപത്തഞ്ചുകാരനെ കിടപ്പറ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ബലം പ്രയോഗിച്ച് വീണ്ടും ശാരീരിക ബന്ധം! പ്രാണഭയത്തിൽ രക്ഷിക്കണമെന്ന് നിലവിളിച്ച് പുറത്തേയ്ക്ക് ഓടിയ എഞ്ചിനീയറെ നാട്ടുകാർ കണ്ടത് വസ്ത്രങ്ങൾ കീറി രക്തമൊലിപ്പിച്ച നിലയിൽ- 46കാരിയായ പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നിൽ വഴിവിട്ട ബന്ധം

കൊട്ടിയത്ത് ദുരൂഹസാഹചര്യത്തിൽ അധ്യാപിക തൂങ്ങി മരിച്ച സംഭവത്തിൽ ഇരുപത്തഞ്ചുകാരനായ ഫെയ്‌സ്‌ബുക്ക് സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. പരപ്പനങ്ങാടി സ്വദേശിയും സോഫ്റ്റ്‌വേർ എൻജിനീയറുമായ യുവാവിനെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ചയാണ് അധ്യാപികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. തേവള്ളി ബോയ്സ് ഹൈസ്കൂളിലെ അധ്യാപിക അയത്തിൽ ഗോപാലശ്ശേരി ജി.വി.നഗർ ഗുരുലീലയിൽ സിമി(46)യാണ് മരിച്ചത്.
ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവിനെ പിന്നീട് യുവതി ഫോണില്‍ വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. മൂന്നു ദിവസം യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവ് പ്രാണഭയത്താല്‍ നിലവിളിച്ച് വീടിന് പുറത്തേക്കോടി. യുവാവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ യുവതി വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് യുവാവ് കൊല്ലത്തെ യുവതിയുടെ വീട്ടിലെത്തിയത്. ഫെയ്‌സ്ബുക്കു വഴി പരിചയപ്പെട്ട ഇവര്‍ നമ്പരുകള്‍ പരസ്പരം കൈമാറുകയും തുടര്‍ന്ന് വാട്‌സ്ആപ്പിലൂടെ ചാറ്റിംഗ് നടത്തിവരികയായിരുന്നു. ഇതുവഴി ഇരുവരും നഗ്ന ഫോട്ടോകള്‍ കൈമാറുകയും യുവാവിനെ അധ്യാപികയുടെ വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നു.
കൊല്ലത്തെത്തിയ വിഷ്ണുവുമായി യുവതി മൂന്നു ദിവസം മുറിക്ക് പുറത്തിറങ്ങാതെ ഒരുമിച്ച് കഴിയുകയായിരുന്നു. ഒടുവില്‍ തനിക്ക് വീട്ടിലേക്ക് പോകണമെന്ന് യുവാവ് ആവശ്യപ്പോള്‍ ഇരുവരും ഒരുമിച്ചുള്ള വീഡിയോയും നഗ്നചിത്രങ്ങളും കാട്ടി യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ താന്‍ തിങ്കളാഴ്ച രാത്രിവരെ സിനിയുടെ വീട്ടില്‍ കഴിയാന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്ന് യുവാവ് പൊലീസിനോടു പറഞ്ഞു. തിങ്കളാഴ്ച രാവിലെ പോകാനിറങ്ങിയപ്പോള്‍ ഒരുവട്ടം കൂടി ബന്ധപ്പെടണമെന്ന് സിനി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്നതോടെ തന്നെ ബലമായി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ശരീരമാസകലം നഖം കൊണ്ട് മാന്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതോടെയാണ് നിലവിളിച്ചത്.
സിനിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഏകമകള്‍ ബികോമിന് പഠിക്കുകയാണ്. മകളെ തന്ത്രപരമായി ഭര്‍ത്താവിന്റെ സഹോദരന്റെ വീട്ടില്‍ പറഞ്ഞുവിട്ടിട്ടാണ് യുവാവിനെ വിളിച്ചു വരുത്തിയത്. സ്‌ക്കൂള്‍ അവധി ദിവസം നോക്കിയാണ് സിനി വീട്ടിലേക്കു ക്ഷണിച്ചത്. ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ട നാള്‍ മുതല്‍ യുവാവുമായി നിരന്തരം ചാറ്റ് ചെയ്യുമായിരുന്നു. പിന്നീട് ഫോണ്‍ നമ്പര്‍ കൈമാറുകയും ചാറ്റ് പതിയെ കോള്‍ വിളിയിലേക്ക് മാറുകയും ചെയ്തു. അങ്ങനെയാണ് ശനിയാഴ്ച വീട്ടിലേക്ക് വരുവാന്‍ യുവാവിനോട് സിനി ആവശ്യപ്പെട്ടത്. വീട്ടിലെത്തിയ യുവാവ് തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്.
തിങ്കളാഴ്ച രാവിലെ അദ്ധ്യാപികയുടെ വീട്ടില്‍ നിന്ന് യുവാവിന്റെ നിലവിളികേട്ടാണു നാട്ടുകാര്‍ ഓടിക്കൂടിയത്. വസ്ത്രം കീറിയ നിലയില്‍ കണ്ട ഇയാളുടെ ശരീരത്ത് രക്തക്കറയുണ്ടായിരുന്നു. പന്തികേടു തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. നാട്ടുകാര്‍ എത്തിയതു കണ്ട അദ്ധ്യാപിക മുറിക്കുള്ളില്‍ കയറി വാതിലടച്ചു. തന്നെ ഉപദ്രവിച്ചെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണു യുവാവ് നിലവിളിച്ചത്. പൊലീസ് എത്തി അദ്ധ്യാപികയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് വാതില്‍ ചവിട്ടി തുറന്നപ്പോഴാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
യുവാവിനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. മയ്യനാട് നിന്നും ഇരവിപുരത്തേക്ക് ഇവര്‍ താമസം തുടങ്ങിയിട്ട് അധിക നാളായിട്ടില്ല. അതിനാല്‍ നാട്ടുകാര്‍ക്ക് ഇവരെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. യുവാവിന്റെ നിലവിളി ആദ്യം കേട്ട് ഓടിയെത്തിയത് അയല്‍വീട്ടുകാരാണ്. ഇവരാണ് നാട്ടുകാരെ വിളിച്ചു കൂട്ടിയത്. അയ്യോ എന്നെ കൊല്ലുന്നേ എന്ന് പറഞ്ഞുള്ള നിലവിളിയാണ് ആദ്യം കേട്ടതെന്ന് അയല്‍ വീട്ടുകാര്‍ പറഞ്ഞു. അവര്‍ എത്തിയപ്പോള്‍ വീടിനുള്ളില്‍ എന്തൊക്കെയോ തട്ടി മറിയുന്ന ഒച്ചയാണ് കേട്ടത്. കതകില്‍ തട്ടി വിളിച്ചപ്പോള്‍ യുവാവ് അലറി വിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു.
നാട്ടുകാരെ കണ്ടതോടെ സിനി റൂമിനുള്ളിലേക്ക് കയറി വാതിലടക്കുകയായിരുന്നു. നാട്ടുകാരോട് യുവാവ് കാര്യങ്ങള്‍ വിശദീകരിച്ചതോടെ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. അപ്പോഴേക്കും സിനി തൂങ്ങി മരിച്ചിരുന്നു. ഇരവിപുരം എസ്.എച്ച.ഒ ബി.പങ്കജാക്ഷന്റെ നേതൃത്വത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
https://www.facebook.com/Malayalivartha



























