സൗഹൃദങ്ങൾ പൂക്കുന്ന കലാലയ പരിസരങ്ങളിൽ ഒരു വിദ്യാർത്ഥി സംഘടനാ പ്രവർത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ് ; അഭിമന്യുവിന്റെ കൊലപാതകത്തെ ഒറ്റപ്പെട്ട സംഭവമെന്ന് ചിന്താ ജെറോം

എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജെറോം. അഭിമന്യുവിന്റെ കൊലപാതകത്തെ ഒറ്റപ്പെട്ട സംഭവമെന്ന് ചിന്താ ജെറോം വിശേഷിപ്പിച്ചു. തന്റെ ഫേസ്ബുക്ക് പേജിൽ അഭിമന്യുവിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പോസ്റ്റുചെയ്ത കുറിപ്പിലാണ് ചിന്താ ജെറോമിന്റെ പരാമർശം.
ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ;
സൗഹൃദങ്ങൾ പൂക്കുന്ന കലാലയ പരിസരങ്ങളിൽ ഒരു വിദ്യാർത്ഥി സംഘടനാ പ്രവർത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളിൽ ഉണ്ടാകേണ്ടത്.പൊതുവിൽ കേരളത്തിലെ ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ചെറുക്കപ്പെടേണ്ടതാണ്. പ്രിയപ്പെട്ട സഹോദരാ......
ഹൃദയം നീറുന്നു...... എന്നായിരുന്നു കുറിപ്പ്.
https://www.facebook.com/Malayalivartha



























