കേരളത്തിലെ ഏക വിദ്യാർത്ഥി പ്രസ്ഥാനം എന്ന് കരുതുന്ന എസ്എഫ്ഐയും എവിബിപിയുമാണ് കേരളത്തിലെ കലാലയങ്ങളിൽ ഇത്തരത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തുടക്കമിട്ടത് ; അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി എകെ ആൻറണി

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തുടക്കമിട്ടത് വർഗീയ സംഘടനക്കൾ അല്ലയെന്ന് എകെ ആൻറണി. കേരളത്തിലെ ഏക വിദ്യാർത്ഥി പ്രസ്ഥാനം എന്ന് കരുതുന്ന എസ്എഫ്ഐയും എവിബിപിയുമാണ് കേരളത്തിലെ കലാലയങ്ങളിൽ ഇത്തരത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തുടക്കമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
വർഗീയ സംഘടനകൾ കടന്നു വരുന്നതിന് മുൻപ് കലാലയങ്ങളിൽ അക്രമ രാഷ്ട്രീയം നിലനിന്നിരുന്നു. അതിനു പ്രധാന കാരണക്കാർ കേരളത്തിൽ ഒറ്റ വിദ്യാർത്ഥി സംഘടനകൾ മാത്രം മതിയെന്ന് കരുതുന്ന എസ്എഫ്ഐയും എബിവിപിയും ആണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ടുമായുള്ള സംഘർഷമാണ് അഭിമന്യുവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. പുറത്ത് നിന്ന് എത്തിയ പോപ്പുലർ ഫ്രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ ആണ് അഭിമന്യുവിനെ ആക്രമിച്ചത്. സംഭവത്തിൽ മറ്റൊരു വിദ്യാർത്ഥിയായ അർജുൻ വയറിനു കുത്തേറ്റ് ആശുപതിയിലാണ്.
https://www.facebook.com/Malayalivartha



























