അര്‍ജ്ജുനറിയില്ല ആ സത്യം...ബോധം തെളിഞ്ഞപ്പോള്‍ അര്‍ജുന്‍ ചോദിച്ചു എന്റെ അഭിമന്യുവിന് എങ്ങനെയുണ്ട്?

എവിടാണെന്റെ ചങ്ങാതി. എനിക്കവനെ കാണണം. എറണാകുളം മഹാരാജാസ് കോളജില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന അഭിമന്യുവിനൊപ്പം ആക്രമിക്കപ്പെട്ട അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ബോധം വീണ്ടെടുത്ത അര്‍ജുന്‍ കൂട്ടുകാരന്‍ അഭിമന്യുവിനെക്കുറിച്ച് ചോദിച്ചുവെന്ന് അര്‍ജുന്റെ അമ്മ. രണ്ട് ദിവസം അബോധാവസ്ഥയിലായിരുന്ന അര്‍ജുന് ഇന്നാണ് ബോധം തെളിഞ്ഞത്. ബോധം തെളിഞ്ഞപ്പോള്‍ അമ്മയെ കാണണമെന്ന് പറഞ്ഞ അര്‍ജുന്‍ അഭിമന്യുവിന് എങ്ങനെയുണ്ടെന്നും ചോദിച്ചു.അഭിമന്യു തൊട്ടടുത്ത ഐ.സി.യുവില്‍ ചികിത്സയിലുണ്ടെന്നാണ് അമ്മ അര്‍ജുനോട് പറഞ്ഞിരിക്കുന്നത്. തന്നെ മഹാരാജാസില്‍ നിന്ന് മാറ്റരുതെന്നും അവിടെ തന്നെ പഠിക്കാന്‍ അനുവദിക്കണമെന്നും അര്‍ജുന്‍ അമ്മയോട് പറഞ്ഞു. അര്‍ജുന്റെ ആരോഗ്യനില അതിവേഗം മെച്ചപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മകനെ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് അര്‍ജുന്റെ അമ്മ.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. നവാഗതരെ സ്വാഗതം ചെയ്യുന്ന ബോര്‍ഡ് സ്ഥാപിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പുറത്ത് നിന്ന് പോപ്പുലര്‍ ഫ്രണ്ടുകാരെ വിളിച്ചു വരുത്തി അഭിമന്യുവിനെയും ഒപ്പമുണ്ടായിരുന്ന അര്‍ജുനേയും ആക്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























