കളം മാറ്റാന്‍ കളികളോ....കെ.വി. തോമസിന്റെ മോഡി സ്തുതി വിവാദമാകുന്നു; നരേന്ദ്രമോഡി മികച്ച ഭരണാധികാരി, കോണ്‍ഗ്രസിന്റെ നേതാക്കളേക്കാള്‍ കംഫര്‍ട്ടബിള്‍

എംപി പ്രൊഫ.കെ. വി. തോമസിന്റെ വിവാദ പരാമര്‍ശം കത്തുന്നു. എറണാകുളം കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ബഹളം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തിയ കോണ്‍ഗ്രസ് എംപി പ്രൊഫ.കെ. വി. തോമസിന്റെ വിവാദ പരാമര്‍ശത്തെ ചൊല്ലിയാണ് ബഹളം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനായി കൂടിയ യോഗത്തിലായിരുന്നു വാക്കേറ്റവും ബഹളവും. നരേന്ദ്രമോഡി മികച്ച ഭരണാധികാരിയാണെന്നും സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാക്കളേക്കാള്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ അദ്ദേഹത്തോട് ആശയവിനിമയം നടത്തുമ്പോഴാണെന്നുമായിരുന്നു കെവി തോമസിന്റെ വിവാദ പരാമര്‍ശം. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ദേശീയ മാനേജ്‌മെന്റ് സമ്മേളന സമാപന ചടങ്ങിലായിരുന്നു ഈ പരാമര്‍ശം നടത്തിയത്.
ആലുവ ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ അബുവാണ് പ്രസ്താവന പാര്‍ട്ടിക്ക് എതിരാണെന്നും കടുത്ത ക്ഷീണമുണ്ടാക്കിയെന്നും ആരോപിച്ച് പത്ര കട്ടിങ്ങുമായി വിഷയം നേത്യയോഗത്തില്‍ ഉന്നയിച്ചത്. കണ്‍വീനര്‍ പി. പി. തങ്കച്ചന്റെയും കെ. വി. തോമസിന്റെയും പ്രസംഗത്തിന് ശേഷം ചര്‍ച്ച ആരംഭിച്ചപ്പോഴായിരുന്നു അബുവിന്റെ ചോദ്യം. എംപി മോദിയെ പ്രശംസിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് എന്ത് മറുപടി നല്‍കണമെന്ന ചോദ്യം ഉന്നയിച്ച അബുവിന് എതിരെ വാക്കേറ്റവുമായി ചില നേതാക്കള്‍ രംഗത്തെത്തി. ഇതിന് മുമ്പ് നടന്ന നേത്യയോഗത്തിലും ഈ വിഷയം ഉന്നയിക്കാന്‍ താന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രസിഡന്റ് തടയുകയായിരുന്നു. പറയാനുള്ളത് പാര്‍ട്ടി വേദിയിലാണ് താന്‍ പറയുന്നതെന്നും അബു വാദിച്ചു. ഇതിനെ തുടര്‍ന്ന് യോഗത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ് വാക്കേറ്റവും ബഹളവുമുണ്ടാകുകയായിരുന്നു.
ദേശീയ നേതൃത്വം പ്രധാനമന്ത്രിക്ക് എതിരെ ശക്തമായി പ്രതികരിക്കുമ്പോള്‍ മോഡി ടെക്‌നിക്കിനെ വാഴ്ത്തുന്ന കെ. വി. തോമസിന്റെ പ്രസ്താവന ജനങ്ങള്‍ കാണുന്നുണ്ടെന്നും ഇത് തുടര്‍ന്നാല്‍ കെട്ടി വെച്ച കാശു പോലും കിട്ടാത്ത സ്ഥിതിയുണ്ടാകുമെന്നും അബു പറഞ്ഞു.
https://www.facebook.com/Malayalivartha



























