പ്രതീക്ഷയ്ക്ക് വകയുണ്ട്....തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ നിര്‍മ്മാണത്തിന് തുടക്കമാകുന്നു; പ്രാരംഭമായി നിര്‍മ്മാണത്തിന് ടെന്‍ഡര്‍ വിളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി

സര്‍ക്കാര്‍ ഉറച്ച് തന്നെ മുന്നോട്ട്. ലൈറ്റ് മെട്രോ വരും. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ നിര്‍മ്മാണത്തിന് തുടക്കമാകുന്നു. പദ്ധതിയുടെ ഭാഗമായ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ വിളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
ആദ്യ ഘട്ടത്തില്‍ ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ സ്ഥലങ്ങളിലാണ് മേല്‍പ്പാലങ്ങളാണ് നിര്‍മിക്കുക. ഇതിനായി ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കും. റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷനെയാണ് (കെ.ആര്‍.ടി.എല്‍) ടെന്‍ഡര്‍ വിളിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാകുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ ലൈറ്റ് മെട്രോ പദ്ധതി സര്‍ക്കാരിന് ബാധ്യതയാകില്ലെന്ന് ഡിഎംആര്‍സി അറിയിച്ചിരുന്നു പദ്ധതിയെപ്പറ്റിയുള്ള ആശങ്കകള്‍ അസ്ഥാനത്താണെന്ന് ഡിഎംആര്‍സി സര്‍ക്കാരിന് സമര്‍പ്പിച്ച വിശദപദ്ധതി രേഖയില്‍ വ്യക്തമാക്കിട്ടുണ്ട്. ആറു വര്‍ഷം കൊണ്ട് 2187 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ടി ചിലവഴിക്കേണ്ടതുള്ളു. സാമ്പത്തിക ബാധ്യത, സ്വകാര്യ പങ്കാളിത്തം എന്നിവയിലാണ് സര്‍ക്കാരിന് ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ഈ ആശങ്കകളുടെ ആവശ്യമില്ലെന്നാണ് ഡിഎംആര്‍സിയുടെ വിശദപഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha



























