തടി കയറ്റു തോഴിലാളിയുടെ ഒഴിവു സമയത്തു പാടിയ ഗാനം വൈറല്‍; കമല്‍ഹാസന്‍ നേരിട്ടുവന്ന് അടുത്ത ചിത്രത്തില്‍ അവസരം നല്‍കി; വീഡിയോ കാണാം

ശങ്കര്‍ മഹാദേവന്റെ ശബ്ദത്തില്‍ പാട്ടു പാടി വൈറലായ രാകേഷ് തന്റെ ജീവിത സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ്. സൂപ്പര്‍ കമല്‍ഹാസന്‍ നേരിട്ടൂവന്നാണ് രാകേഷിനെ വന്ന് കണ്ടത്. അതുമാത്രമല്ല അടുത്ത ചിത്രത്തില്‍ പാടാനുള്ള അവസരവും ഉലകനായന്‍ നല്‍കി.
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്ത് നൂറനാട് കാവുംപാട് സ്വദേശി രാകേഷ് ഉണ്ണി തടി കയറ്റുതൊഴിലാളിയാണ്. വിശ്രമവേളയില്‍ പാടിയ ഗാനം സുഹൃത്താണ് ഫെയ്‌സ്ബുക്കിലിട്ടത്. വീഡിയോ കണ്ട ശങ്കര്‍ മഹാദേവന്‍ നേരത്തെ അദ്ദേഹത്തെ നേരിട്ട് വിളിച്ച് ഒപ്പം പാടാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























