മലപ്പുറത്ത് വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറത്താണ് വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചത്. വാഴക്കാട് ജി.എം.യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായ ചിറ്റന്‍ റിയാസിന്റെ മകന്‍ മുഹമ്മദ് റിശാന്‍ (7), വേലേരിപ്പൊറ്റ അബ്ദുറഷീദിന്റെ മകന്‍ അശ്ഫാന്‍ (7) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെ സ്‌കൂള്‍ വിട്ട് വന്ന ശേഷം മലപ്പുറം വാഴക്കാട് പാറോട്ടിതാഴം സ്രാമ്പി കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.
https://www.facebook.com/Malayalivartha



























