ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങിയ ഗര്‍ഭിണിയായ രണ്ടാം ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചുകൊന്നു; കുറ്റം സമ്മതിച്ച് ആദ്യഭാര്യ

ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ ചുട്ടുകൊന്ന കേസില്‍ ആദ്യ ഭാര്യ കുറ്റക്കാരിയെന്ന് കോടതി. ഉപ്പളയിലെ നഫീസത്ത് മിസ്‌രിയ (21)യെ ചുട്ടുകൊന്ന കേസില്‍ പ്രതിയായ ഗോവയില മിസ്‌രിയയെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന ഗര്‍ഭിണിയായിരുന്ന രണ്ടാം ഭാര്യയെ ഇവര്‍ ചുട്ടു കൊലപ്പെടുത്തുകയായിരുന്നു.
ഭര്‍ത്താവിനൊപ്പം വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന രണ്ടാം ഭാര്യയുടെ ദേഹത്ത് ജനലിലൂടെ പ്രതി പെട്രോള്‍ ഒഴിക്കുകയും തീപ്പെട്ടി ഉരച്ചിടുകയുമായിരുന്നു. ഉറങ്ങുകയായിരുന്നു അബ്ദുള്‍ റഹിമാന്റെ ശരീരത്തിലേക്കും തീ പടര്‍ന്നു. 2011 ഓഗസ്റ്റ് 7നായിരുന്നു സംഭവം. കൊലപാതകം, വധശ്രമം എന്നീ വകുപ്പുകളിലാണ് മിസ്‌രിയ കുറ്റക്കാരിയെന്ന് തെളിഞ്ഞത്. പ്രതിക്കുള്ള ശിക്ഷ കോടതി ചൊവ്വാഴ്ച വിധിക്കും.
https://www.facebook.com/Malayalivartha



























