അറസ്റ്റിനുറച്ച് പോലീസ്....അശ്ലീല വാട്ട്‌സ് ആപ്പ് സന്ദേശം തെളിവാകും: ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുമായി കന്യാസ്ത്രീ വീണ്ടും രംഗത്ത്; l മഠത്തില്‍ ഫോറന്‍സിക് പരിശോധന; കന്യാസ്ത്രീക്ക് വധഭീഷണി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്‌തെന്ന കന്യാസ്ത്രീയുടെ പരാതിയുടെ തുടര്‍ന്ന് കുറുവിലങ്ങാട് മഠത്തില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. പീഡനം സംബന്ധിച്ച ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
ബലാത്സംഗം നടന്നതായി പറയുന്ന മുറി, മഠത്തിലെ രേഖകള്‍ എന്നിവ പരിശോധിച്ചു. ആദ്യം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ബലാത്സംഗം ചെയ്തത് ജലന്ധര്‍ രൂപതയുടെ കീഴില്‍ വരുന്ന കുറുവിലങ്ങാട് മഠത്തിലെ 20ാം നമ്പര്‍ മുറിയിലാണെന്നാണ് കന്യാസ്ത്രീയുടെ മൊഴി. അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയ കന്യാസ്ത്രീയുടെ പക്കല്‍ ശക്തമായ തെളിവുകളുണ്ടെന്ന് വെളിപ്പെടുത്തി ഇടവക വികാരിയും രംഗത്തുവന്നു. ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ കന്യാസ്ത്രീയുടെ പക്കലുണ്ടെന്ന് ഇടവക വികാരിയായ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ പറഞ്ഞു. ഫോണ്‍കോളുകളും വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും കന്യാസ്ത്രീയുടെ പക്കലുണ്ട്. അതുകൊണ്ടു തന്നെയാണ് അവര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതെന്നും ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ വ്യക്തമാക്കി.
പ്രശ്‌നപരിഹാരത്തിനായി ബിഷപ്പിന്റെ പ്രതിനിധി തന്നെ സമീപിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനാല്‍ ഇടനിലക്കാരനായി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. കന്യാസ്ത്രീയും മഠത്തിലെ മറ്റുള്ളവരുമായും ഇക്കാര്യം സംസാരിച്ചിരുന്നു. പരാതി നല്‍കി, കഴിഞ്ഞ 30ാം തിയതിക്കകം പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ മാധ്യമങ്ങളെ സമീപിക്കുമെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നതായും വികാരി വെളിപ്പെടുത്തി. നേരത്തെ ബിഷപ്പിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് കന്യാസ്ത്രി വ്യക്തമാക്കിയിരുന്നു. അന്വേഷണ സംഘം നടത്തിയ മൊഴിയെടുപ്പിലാണ് അവര്‍ തന്റെ നിലപാട് അറിയിച്ചത്. മൊഴിയെടുപ്പിനു പിന്നാലെ ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു.ഫോറന്‍സിക് സംഘത്തോടൊപ്പം വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. കേസില്‍ കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തലും ഇതോടൊപ്പം നടന്നു. ജലന്ധര്‍ രൂപതയുടെ കീഴില്‍ വരുന്ന കന്യാസ്ത്രീ മഠമാണ് കുറുവിലങ്ങാട്ടേത്. മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യതയിലേക്ക് കടക്കുകയാണെന്ന് കത്തോലിക്കാ സഭയും തിരിച്ചറിഞ്ഞിട്ടുണ്ട്. ബിഷപ്പ് ഫോണിലൂടെ നിരന്തരം ശല്യം ചെയ്തിരുന്നതായി കന്യാസ്ത്രീ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























