കേന്ദ്രസർക്കാർ കേരളത്തിലെ നേതാക്കൾക്ക് സ്ഥാനങ്ങൾ നൽകിയിട്ടും അത് പ്രയോജന പെടുത്താൻ കേരളത്തിലെ നേതാക്കൾക്ക് സാധിച്ചില്ല ; അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകളെ കേരള മണ്ണില്‍നിന്നു വേരോടെ പിഴുതെറിഞാൻ മാത്രമേ ബിജെപി പ്രവര്‍ത്തകര്‍ വീഴ്ത്തിയ ചോരയ്ക്ക് സമാധാനമാകൂ ; അമിത് ഷാ

സംസ്ഥാന ബിജെപി അധ്യക്ഷനെ തിരഞ്ഞെടുക്കാൻ കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു. കേന്ദ്രസർക്കാർ കേരളത്തിലെ നേതാക്കൾക്ക് സ്ഥാനങ്ങൾ നൽകിയിട്ടും അത് പ്രയോജന പെടുത്താൻ കേരളത്തിലെ നേതാക്കൾക്ക് സാധിച്ചില്ലെന്ന് അമിത് ഷാ പറഞ്ഞു. അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകളെ കേരള മണ്ണില്‍നിന്നു വേരോടെ പിഴുതെറിഞാൻ മാത്രമേ ബിജെപി പ്രവര്‍ത്തകര്‍ വീഴ്ത്തിയ ചോരയ്ക്ക് സമാധാനമാകൂ എന്നും അദ്ദേഹം കൂട്ടി ചേർത്തു തെക്കന്‍ ജില്ലകളിലെ ആറ് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ബൂത്ത് ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നടക്കുന്നത് ആശയത്തിന്റെയോ ആദര്‍ശത്തിന്റെയോ പേരിലുള്ള കൊലപാതകമല്ല സര്‍ക്കാര്‍ പിന്തുണയുള്ള ക്രൂരതയാണെന്നും ഇതിനു മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തോട് ബിജെപി പ്രതികരിച്ചത് ജനാധിപത്യ മാര്‍ഗത്തിലാണ്.
അക്രമത്തിലല്ല, വികസനത്തിലാണു ബിജെപി വിശ്വസിക്കുന്നത് അതുകൊണ്ടാണ് കേരള സര്‍ക്കാരിനു മോദി സര്‍ക്കാര്‍ എല്ലാവിധ സഹായവും ചെയ്യുന്നത്. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിനാകുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പു പ്രഖ്യാപിച്ച എയിംസും പാലക്കാട് ഐഐടിയും കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുമൊക്കെ യാഥാര്‍ത്ഥ്യമാകാത്തതു സംസ്ഥാനം ഭരിച്ചവരുടെ കഴിവുകേടാണ്. ദേശീയപാതയുടെ വികസനം ഇഴയുന്നതും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടുതന്നെ.
പാവങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണു കേന്ദ്രത്തിലേത്. 12 ലക്ഷം കോടിയുടെ അഴിമതിയുമായിട്ടാണു യുപിഎ സര്‍ക്കാര്‍ ഭരണം വിട്ടത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലുവര്‍ഷം പിന്നിട്ടിട്ട് എതിരാളികള്‍ക്കുപോലും ഒരു അഴിമതിയും ഉന്നയിക്കാനായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലോകരാഷ്ട്രങ്ങളില്‍ ലഭിക്കുന്ന സ്വീകരണം അദ്ദേഹത്തിനോ ബിജെപിക്കോ കിട്ടുന്നതല്ല. അത് ഭാരതത്തിലെ 130 കോടി ജനങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യതയാണ്.
പത്തുപേറീ ഉൾക്കൊള്ളിച്ച് തുടങ്ങി ഇപ്പോള്‍ 11 കോടി അംഗങ്ങളുമായി ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറിയതിനുപിന്നിലെ ശക്തി പ്രവര്‍ത്തകരാണ്. കേരളത്തില്‍ മാറി മാറി ഭരിക്കുന്ന ഇടത് വലത് മുന്നണികളെ പരാജയപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും അമിത്ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha



























