ജസ്നയുടെ തിരോധാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കോടതി പരിഗണിക്കും

കോട്ടയത്തുനിന്നും കാണാതായ വിദ്യാർത്ഥി ജസ്നയുടെ തിരോധാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും. ജസ്നയുടെ സഹോദരൻ ജെയിസ് കെഎസ്‌യു സംസ്ഥാന സെക്രട്ടറി അഭിജിത് എന്നിവരാണ് ഹർജി സമർപ്പിച്ചത്.
കഴിഞ്ഞ മാർച്ച് 22 നു ജസ്‌നയെ കാണാതായിട്ട് പോലീസ് അന്വേഷണത്തിൽ ഇതുവരെയും പുരോഗതി ഇല്ലായെന്നും അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽത്തന്നെ ലഭിക്കുമായിരുന്ന വിലപ്പെട്ട തെളിവുകൾ ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞില്ല എന്നുമാണ് ഹർജിക്കാരുടെ വാദം. കേരളത്തിന് പുറത്തും അന്വേഷണം പുരോഗമിക്കേണ്ടതിനാൽ സിബിഐ അന്വേഷണമാണ് അഭികാമ്യമെന്നും ഹർജിയിൽ ചൂണ്ടി കാണിക്കുന്നു. നേരത്തെ കേസ് പരിഗണിച്ച കോടതി പോലീസ് അന്വേഷണ രീതിയെ വിമർശിച്ചിരുന്നു. ഫലപ്രദമായ അന്വേഷണം കേസിൽ വേണമെന്നും കോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha



























