ജലന്തർ ബിഷപ്പ് ഫ്രാങ്കോയെ, കന്യാസ്ത്രീ ജാങ്കോയാക്കി ; ബിഷപ്പ് കുറവിലങ്ങാട് മഠത്തിൽ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് 13 തവണ; ദൃശ്യങ്ങൾ കൈയിലൊതുക്കി കന്യാസ്ത്രീ

പ്രകൃതി വിരുദ്ധ പീഡന വിഷയത്തിൽ പണ്ഡിതനായ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രിയുടെ കൈയിൽ ദൃശ്യങ്ങളടങ്ങിയ തെളിവുണ്ടെന്ന് സൂചന. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ഉന്നത പോലീസ് വൃത്തങ്ങളിൽ നീക്കം തുടങ്ങി. പരാതിക്കാരിയായ കന്യാസ്ത്രിയുടെ രഹസ്യ മൊഴി ലഭിച്ച ശേഷമായിരിക്കും അറസ്റ്റ്.
രഹസ്യ മൊഴിയെടുക്കുന്നതിനുള്ള പോലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ച് കഴിഞ്ഞ പശ്ചാത്തലത്തിൽ അറസ്റ്റിനുള്ള വഴികൾ പൂർത്തിയായി കഴിഞ്ഞു. കോട്ടയത്ത് നിന്നുള്ള ഫൊറൻസിക് വിദഗ്ദ്ധരുടെ സംഘം ഇന്നലെ കുറവിലങ്ങാട് മഠത്തിൽ പരിശോധന നടത്തിയിരുന്നു. സി സി റ്റി വി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
കുറവിലങ്ങാട് മഠത്തിൽ 13 തവണ തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കന്യാസ്ത്രിയുടെ മൊഴി. 13 തവണ ബിഷപ്പ് കുറവിലങ്ങാട് മഠത്തിൽ എത്തിയതിന്റെ തെളിവ് പോലീസിന് ലഭിച്ചു. കന്യാസ്ത്രിയുടെ ഫോണും പോലീസിന്റെ കസ്റ്റസിയിലാണ്. ചാലക്കുടിയിൽ ഒരു ചടങ്ങിനെത്തിയ ശേഷമാണ് ബിഷപ്പ് കുറവിലങ്ങാട് എത്തിയത്. സംഘം ചാലക്കുടിയിലെത്തി തെളിവെടുക്കും.
ജലന്തർ ബിഷപ്പിനെ കേരളത്തിലുള്ള ഒരു സഭാ നേതാവും സഹായിക്കുന്നില്ല. അങ്ങനെ സഹായിച്ചാൽ അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് കേരളത്തിലെ സഭാനേതൃത്വം. ഇത്തരം ആരോപണങ്ങളോട് പോസിറ്റീവായി പ്രതികരിക്കരുതെന്നാണ് സഭയുടെ നിർദ്ദേശം. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. അതിനിടയിൽ ബിഷപ്പിനെതിരെ പോലീസ് ഒരുക്കിയ കെണി അതിശക്തമാണ്. അദ്ദേഹത്തെ ഊരാൻ സാധിക്കാത്ത തരത്തിൽ പോലീസ് കുരുക്കി. ലൈംഗിക പീഡനം നടന്നുവെന്ന കാര്യം പോലീസ് ഉറപ്പിച്ച് കഴിഞ്ഞു.
വൈക്കം സി വൈ എസ് പി കെ സുഭാഷിനാണ് അന്വേഷണ ചുമതല. സമർത്ഥനായ ഉദ്യോഗസ്ഥനാണ് സുഭാഷ്. ചുരുങ്ങിയ സമയം കൊണ്ടാണ് അദ്ദേഹം കേസന്വേഷണം ഊർജിതമാക്കിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസിന് തുമ്പുണ്ടാക്കിയത്. നാളെ കന്യാസ്ത്രി കാലുമാറിയാലും കേസ് അതേപടി നിലനിൽക്കും.
അതിനിടയിൽ അറസ്റ്റ് ഉണ്ടാകാതിരിക്കാനുള്ള നീക്കം ബിഷപ്പ് നടത്തുന്നുണ്ട്. അതിനു വേണ്ടി കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ കേരളത്തിലെ സഭാ നേതൃത്വം ബിഷപ്പിനു വേണ്ടി ഇടപെടാതിരിക്കുന്ന സാഹചര്യത്തിൽ ബിഷപ്പിന്റെ നീക്കങ്ങൾ വിജയിക്കാനാവില്ല. കേരളത്തിന്റെ ഭരണ നേതൃത്വം ഇത്തരം സംഭവങ്ങൾക്ക് എതിരാണ്.
ആരും തന്നെ സഹായിക്കുന്നില്ലെന്ന നിലപാടിലാണ് ബിഷപ്പ്. പിതാവിനെതിരെ നേരത്തെ തന്നെ കന്യാസ്ത്രി പരാതി നൽകിയിരുന്നു എന്നതിന്റെ തെളിവുകൾ പുറത്തുവന്നു. കന്യാസ്ത്രിയുടെ പരാതിയിൽ മദർ ജനറൽ കേരളത്തിലെത്തിയിരുന്നു. കോടനാട് പള്ളി വികാരിയും ബിഷപ്പിനെതിരെ രംഗത്ത് എത്തിയിരുന്നു.
https://www.facebook.com/Malayalivartha























