സംഗീതം കേള്‍ക്കുന്തോറും മനുഷ്യന്‍ മോശമാകും മാനവചരിത്രത്തില്‍ മനുഷ്യനെ ഇത്രയും ഉപദ്രവം ചെയ്ത സംഗതി സംഗീതത്തെ പോലെ വേറയില്ല, പങ്കജ് ഉദാസിന്റെ ഗസല്‍ കേട്ടിട്ട് ആരെങ്കിലും ഇനി അമ്മേനെ തല്ലൂലാന്ന് പറയുമോ? മുഹാജിദ് ബാലുശേരി ചോദിക്കുന്നു...

മതസ്പര്‍ദ പരത്തുന്ന പ്രസംഗങ്ങള്‍ക്ക് പിന്നാലെ കലാകാരന്‍മാരെയും കലാപ്രേമികളെയും ആക്ഷേപിക്കുന്ന പ്രസംഗവുമായി മുജാഹിദ് ബാലുശേരി. സംഗീതം കേള്‍ക്കുന്തോറും മനുഷ്യന്‍ മോശമാകുമെന്നും മാനവചരിത്രത്തില്‍ മനുഷ്യനെ ഇത്രയും ഉപദ്രവം ചെയ്ത സംഗതി സംഗീതത്തെ പോലെ വേറയില്ലെന്നും മനുഷ്യനെ നശിപ്പിച്ച വൃത്തികെട്ട ഏര്‍പ്പാട് വേറെയില്ല. സംഗീത ആസ്വാദകര്‍ നാഷണല്‍ വേസ്റ്റാണ്, അമ്മയ്‌ക്കൊരു മത്തി വാങ്ങാന്‍ പോലും ഓനെ കിട്ടില്ലെന്നും മുജാഹിദ് ബാലുശേരി പരിഹസിക്കുന്നു. പങ്കജ് ഉദാസിന്റെ ഗസല്‍ കേട്ടിട്ട് ആരെങ്കിലും ഇനി അമ്മേനെ തല്ലൂലാന്ന് പറയുമോ എന്നും ഇദ്ദേഹം ചോദിക്കുന്നു.
ഇസ്്‌ലാം എന്ത് കൊണ്ട് ഡാന്‍സ് വിലക്കിയെന്നറിയാമോ? പെണ്ണിന്റെ ഡാന്‍സ് കാണുന്ന പുരുഷന് അവളെ ചുറ്റിപ്പറ്റി നില്‍ക്കാനേ തോന്നൂ. മനുഷ്യന് ഒരു ഉപകാരവും ഇല്ലാത്ത സാധനങ്ങളാണ് ഡാന്‍സും സംഗീതവും അതുകൊണ്ട് ഇസ്്‌ലാമത് വിലക്കി. അരമണിക്കൂറോളം ചെണ്ടകൊട്ടുന്നത് കേട്ടിട്ട് ആരെങ്കിലും നന്നായിട്ടുണ്ടോ? യേശുദാസിന് 80 വയസായി. അദ്ദേഹം പാടിയത് കേട്ടിട്ട് ഇതുവരെ ആരെങ്കിലും ഞാന്‍ നന്നായി എന്ന് പറഞ്ഞിട്ടുണ്ടോ? ,സംഗീതം കേള്‍ക്കുന്തോറും മനുഷ്യന്‍ മോശമാകുമെന്നും ഇദ്ദേഹം പറയുന്നു. സമൂഹമാധ്യമങ്ങളില്‍ ഈ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha























