എന്റെ ഫോട്ടോ വ്യാപകമായി പ്രചരിപ്പിക്കുന്നവരും ശ്രദ്ധിക്കുക, നിലവിൽ തെറി വിളി നടത്തിയവർക്കും ഫോട്ടോ പ്രചരിപ്പിച്ചവർക്കും എതിരെ സൈബർ നിയമപ്രകാരം നടപടി എടുക്കും ; സീരിയല്‍ മേഖലയിൽ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ നിഷ സാരംഗ് വെളിപ്പെടുതിയതിനു പിന്നാലെ പുലിവാല് പിടിച്ച് മറ്റൊരു സംവിധായകൻ

സീരിയല്‍ മേഖലയിൽ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ നിഷ സാരംഗ് വെളിപ്പെടുതിയതിനു പിന്നാലെ പുലിവാല് പിടിച്ചിരിക്കുകയാണ് പ്രമുഖ ചാനലുകളിലെല്ലാം നിര്‍മ്മാതാവായി പ്രവര്‍ത്തിച്ചിരുന്ന ഉണ്ണികൃഷ്ണന്‍ ചേനമ്പിള്ളി. നിഷ വെളുപ്പെടുത്തിയ സീരിയല്‍ സംവിധായകനായ ആര്‍ ഉണ്ണിക്കൃഷ്ണന്റെ പേരിനോടുള്ള സാമ്യമാണ് പുലിവാലായത്.
സംവിധായകന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും മോശമായി പെരുമാറിയതിനെ എതിര്‍ത്ത തന്നെ സീരിയലില്‍ നിന്നും നീക്കിയെന്നും നിഷ ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തനിക്കു നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നതുകണ്ട് ഉണ്ണികൃഷ്ണന്‍ ചേനമ്പിള്ളി തന്നെ രംഗത്തെത്തി തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു മുന്നറിയിപ്പുമായി പ്രതികരണം നടത്തിയത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :
ഉപ്പും മുളകും പരിപാടിയുടെ സംവിധായകൻ ഞാനല്ല. പേര് ഒന്നായതു കൊണ്ട് ഒരാളെ ക്രൂശിക്കുന്നത് ശരിയാണോ? ഇത്ര അധപതിച്ചോ മലയാളിയുടെ സാമൂഹ്യബോധം.
ഇനിയും എന്റെ പ്രൊഫൈലിൽ തെറി വിളി നടത്തിയാൽ നിയമ നടപടി സ്വീകരിക്കും. എന്റെ ഫോട്ടോ വ്യാപകമായി പ്രചരിപ്പിക്കുന്നവരും ശ്രദ്ധിക്കുക. നിലവിൽ തെറി വിളി നടത്തിയവർക്കും ഫോട്ടോ പ്രചരിപ്പിച്ചവർക്കും എതിരെ സൈബർ നിയമപ്രകാരം നടപടി എടുക്കും. സൈബർ നിയമം ശക്തമാണെന്ന് ബോധ്യപ്പെടുത്താൻ ഇന്നത്തെ ഒരു വാർത്ത ഇതോടൊപ്പം ചേർക്കുന്നു.
https://www.facebook.com/Malayalivartha


























