എ.ഡി.ജി.പി സുധേഷ്‌കുമാറിന്റെ മകളുടെ അടിയേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസ് ഉന്നത തലത്തില്‍ തീവ്രശ്രമം

എ.ഡി.ജി.പി സുധേഷ്‌കുമാറിന്റെ മകളുടെ അടിയേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെതിരെ കള്ളക്കേസുണ്ടാക്കാന്‍ പൊലീസ് ഉന്നത തലത്തില്‍ തീവ്രശ്രമം നടക്കുന്നു. പട്ടികവിഭാഗത്തില്‍പ്പെട്ട തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന എ.ഡി.ജി.പിയുടെ മകളുടെ പരാതിയില്‍ നാലു പേരുടെ രഹസ്യമൊഴി മജിസ്‌ട്രേട്ടിനു മുന്നില്‍ രേഖപ്പെടുത്താന്‍ െ്രെകംബ്രാഞ്ച് അപേക്ഷ നല്‍കി.
എ.ഡി.ജി.പിയുടെ മകള്‍ സ്‌നിഗ്ദ്ധയുടെയും കായിക പരിശീലകയായ പൊലീസുകാരി, വീട്ടില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നീ സാക്ഷികളുടെയും മൊഴി രേഖപ്പെടുത്താനാണ് തിരുവനന്തപുരം മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കിയത്. പട്ടിക വിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമം, അധിക്ഷേപം എന്നിവയ്ക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഗവാസ്‌കറിനെ അകത്താക്കാനാണ് നീക്കം.
സ്‌നിഗ്ദ്ധ ഇടയ്ക്കിടെ മൊഴിമാറ്റുന്നെന്ന് കേട്ടാല്‍ കുറ്റം പറയാത്ത' കാരണം എടുത്തിട്ടാണ് െ്രെകംബ്രാഞ്ചിന്റെ കള്ളക്കളി. സ്‌നിഗ്ദ്ധ ആദ്യം നല്‍കിയ പരാതിയില്‍ ജാതിപ്പേര് വിളിച്ചെന്ന വിവരമില്ലായിരുന്നു. പിന്നീടാണ് ഇങ്ങനെയൊരു ആക്ഷേപമുന്നയിച്ചത്. അതിനാല്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നാണ് െ്രെകംബ്രാഞ്ച് വാദം. ജാമ്യമില്ലാ കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി ഗവാസ്‌കറിനെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ പൊലീസിലെ രണ്ട് ഉന്നതര്‍ ശ്രമിച്ചിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് രഹസ്യമൊഴിയെടുപ്പിക്കാന്‍ അപേക്ഷ നല്‍കിയത്. പേരിന് ഗവാസ്‌കറുടെ മൊഴിയും മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തുന്നുണ്ട്. മൂന്ന് സാക്ഷികള്‍ ഉള്ളതിനാല്‍ കേസുണ്ടായാല്‍ ഗവാസ്‌കറിന് കുരുക്കാവും.
സുധേഷ്‌കുമാറിന്റെ സഹ ബാച്ചുകാരനായ എ.ഡി.ജി.പിയാണ് അട്ടിമറി നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കൈയേറ്റം, അതിക്രമം എന്നിവ ഒഴിവാക്കി, പൊലീസുകാരന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്ന നിസാര കേസാണ് സ്‌നിഗ്ദ്ധയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതിനാല്‍ അറസ്റ്റ് നിര്‍ബന്ധമല്ലെന്നാണ് െ്രെകംബ്രാഞ്ച് വാദം. മര്‍ദ്ദനമുണ്ടായ കനകക്കുന്നില്‍ സി.സി.ടി.വി ഇല്ല. സാക്ഷികളുമില്ല. ഈ സാഹചര്യത്തില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും മൊഴിയെടുത്ത ശേഷം സ്‌നിഗ്ദ്ധയ്‌ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയെന്നുമാണ് െ്രെകംബ്രാഞ്ച് നിലപാട്. ഗവാസ്‌കര്‍ കനകക്കുന്നില്‍ വച്ച് തന്റെ കാലിലൂടെ കാര്‍ കയറ്റിയിറക്കിയെന്നും കൈയില്‍ കയറിപ്പിടിച്ചെന്നുമാണ് സ്‌നിഗ്ദ്ധയുടെ പരാതി. എന്നാല്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ കാലിലൂടെ ഓട്ടോറിക്ഷ കയറിയെന്നാണ് സ്‌നിഗ്ദ്ധ പറഞ്ഞതെന്ന് ഡോക്ടര്‍ െ്രെകംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. കാര്‍ കയറ്റിയെന്ന പരാതി ചീറ്റിയതോടെയാണ് ജാതിപ്പേര് വിളിച്ചെന്ന കള്ളപ്പരാതിയുണ്ടാക്കി ഗവാസ്‌കറിനെ കുടുക്കാന്‍ െ്രെകംബ്രാഞ്ച് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha






















