ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഫേസ്ബുക്ക് ഗ്രൂപ്പിന്റെ മറവില്‍ അനധികൃത സാമ്പത്തിക ഇടപാടുകൾ; ജി എൻ പി സിയുടെ വാര്‍ഷികാഘോഷം നടത്തിയത് ദുബായിൽ: മദ്യം സൗജന്യമെന്ന് പരസ്യമായി അനൗൺസ് ചെയ്ത് ഗ്രൂപ്പിനുള്ളിൽ കൂപ്പൺ വിറ്റഴിച്ചത് അഡ്മിൻ: തിരുവനന്തപുരത്ത് 98 പേർ പങ്കെടുത്ത ഡി ജെ പാർട്ടി സ്‌പോണ്‍സര്‍ ചെയ്തത് ബാര്‍ ഹോട്ടലുകൾ- ജി എൻ പി സിയെ അനുകൂലിച്ചും പ്രതികൂലിച്ചും അംഗങ്ങൾ തമ്മിലുള്ള തർക്കം മുറുകിയപ്പോൾ ജാതീയമായി അധിക്ഷേപിച്ചതിന്റെ പേരിൽ പുതിയ കേസും...

ഫേസ്ബുക്ക് ഗ്രൂപ്പായ ജി.എന്‍.പി.സിയുടെ മറവില്‍ അനധികൃത സാമ്പത്തിക ഇടപാട് നടന്നെന്ന് എക്‌സൈസ് വകുപ്പ്. ടി.എല്‍ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഗ്രൂപ്പിന്റെ വാര്‍ഷികാഘോഷം ബാര്‍ ഹോട്ടലുകളാണ് സ്‌പോണ്‍സര്‍ ചെയ്തതെന്നും എക്‌സൈസ് ഗ്രൂപ്പ് കണ്ടെത്തി. ജിഎൻപിസി ദുബായിലും ഡിജെ പാർട്ടി നടത്തിയതായി എക്സൈസിന് വിവരം കിട്ടി. മദ്യ കമ്പനികളായിരുന്നു പാര്‍ട്ടിയുടെ സ്പോൺസർമാർ.
ഗ്രൂപ്പ് അംഗങ്ങളുടെ മൊഴിയിൽ നിന്നാണ് എക്സൈസ് ഇക്കാര്യം അറിഞ്ഞത്. മദ്യം വിറ്റതിനും അഡ്മിനായ അജിത്തിനെതിരെ പുതിയ കേസെടുക്കും. അഡ്മിൻ അജിത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് കത്തു നൽകുമെന്ന് എക്സൈസ് വിശദമാക്കി.
മദ്യപാനം പ്രൊത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തത്. എക്സൈസ് നടപടിയെ തുടർന്ന് ഗ്രൂപ്പിന്റെ അഡ്മിൻമാരായ ദമ്പതിമാർ ഇപ്പോൾ ഒളിവിലാണ്.
ജി.എൻ.പി.സി എന്ന ചുരുക്കപ്പേരിൽ സൈബർ ലോകത്ത് പ്രശസ്തിയാർജ്ജിച്ച ഗ്രൂപ്പിനെതിരെയാണ് എക്സൈസ് വകുപ്പ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. ഇരുപത് ലക്ഷത്തിലേറെ പേർ അംഗങ്ങളായ ഇൗ ഫേസ്ബുക്ക് ഗ്രൂപ്പ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൈബർ ഗ്രൂപ്പുകളിൽ ഒന്നാണ്.
ടി.എൽ. അജിത് കുമാർ, ഭാര്യ വനിത എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു പോരുന്ന ഇൗ ഫേസ്ബുക്ക് ഗ്രൂപ്പിന് മറ്റു 36 അഡ്മിൻമാർ കൂടിയുണ്ട്. ഇവരെ കണ്ടെത്താനായി എക്സൈസ് വകുപ്പ് സൈബർ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കുട്ടികളെ ഉപയോഗിച്ചു പോലും ഗ്രൂപ്പിൽ മദ്യപാനത്തെ പ്രൊത്സാഹിപ്പിച്ചു എന്നാണ് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
ചില ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ജി.എന്‍.പി.സി പ്രവര്‍ത്തിച്ചതായും എക്‌സൈസ് വകുപ്പ് പറയുന്നു. ഗ്രൂപ്പ് അഡ്മിനായ അജിത് കുമാര്‍ മദ്യക്കമ്ബനികളില്‍ നിന്നും ബാര്‍ ഹോട്ടലുകളില്‍ നിന്നും പണം സ്വീകരിച്ചെന്നും സൂചന ലഭിച്ചിട്ടുണ്ട്. മതസ്പർദ്ധ വളർത്തൽ, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുന്നിൽ വെച്ച് മദ്യപിക്കൽ , ടിക്കറ്റ് വെച്ച് മദ്യസൽക്കാരം നടത്തൽ തുടങ്ങിയ കുറ്റങ്ങളുടെ പേരിലും അജിത്തിനെതിരെ പോലീസ് കേസെടുക്കും. അഡ്മിനും ഭാര്യയും കൂടാതെ ഫേസ്ബുക്ക് പേജിന്റെ മറ്റ് അഡ്മിൻമാരായ 36 പേരും കേസിൽ പ്രതികളാകും. ഒന്നാം പ്രതി അജിത്കുമാറും ഭാര്യയും ഒളിവിലാണ്. ഇവർക്കായി അന്വേഷണം നടക്കുകയാണ്.
പുതിയ ബ്രാൻഡുകൾ, മദ്യപിക്കേണ്ടത് എങ്ങനെ, മദ്യത്തിനൊപ്പം കഴിക്കാൻ പറ്റിയ ഭക്ഷണങ്ങൾ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളാണ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള വ്യാപകമായ ബോധവത്കരണം നടന്നുവരുന്നതിനിടെയായിരുന്നു ഇത്. ജി എൻ പി സി അംഗങ്ങൾക്ക് സംസ്ഥാനത്തെ ബാറുകളിൽ ഡിസ്കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.
തിരുവനന്തപുരത്തെ ബാര്‍ ഹോട്ടലില്‍ നടന്ന ആഘോഷ പരിപാടിക്കിടെ നടന്ന ഡി.ജെ പാര്‍ട്ടിയേക്കുറിച്ചുള്ള കൂടുതല്‍ തെളിവുകളും എക്‌സൈസ് വകുപ്പ് ശേഖരിച്ചു. പരിപാടി നടന്ന ബാര്‍ ഹോട്ടലില്‍ പരിശോധന നടത്തിയ അധികൃതര്‍ മാനേജരുടെ മൊഴി രേഖപ്പെടുത്തി. രേഖകളും പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha






















