ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം

ശബരിമലയിലെ പൂജകള്‍ ഭക്തര്‍ക്ക് ഓണ്‍ലൈനിലൂടെ നാളെ മുതല്‍ ബുക്ക് ചെയ്യാം. www.onlinetdb.com എന്ന വെബ്‌സൈറ്റ് വഴിയാണ് പൂജകള്‍ ബുക്ക് ചെയ്യേണ്ടത് . സന്നിധാനത്തെ ഓണ്‍ലൈന്‍ അക്കോമഡേഷന്‍ ബുക്കിംഗും നാളെ ആരംഭിക്കും.www.onlinetdb.com എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിംഗ് ലഭ്യമാവുക.
സന്നിധാനത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നവംബര്‍ ഒന്നിന് വൈകിട്ട് അഞ്ചുമണി മുതല്‍ ആരംഭിച്ചു. sabarimalaonline.orgഎന്ന വെബ്‌സൈറ്റ് വഴിയാണ് ദര്‍ശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ഒരു ദിവസം 70,000 ഭക്തര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കുക.
വണ്ടിപ്പെരിയാര്‍ സത്രം, എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ റിയല്‍ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. ഒരു ദിവസം പരമാവധി ഇരുപതിനായിരം ഭക്തരെയാണ് റിയല്‍ ടൈം ബുക്കിങ് വഴി ദര്‍ശനത്തിനായി അനുവദിക്കുക. തീര്‍ത്ഥാടകര്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് പരിരക്ഷ കഴിഞ്ഞ വര്‍ഷം 4 ജില്ലകളില്‍ നടക്കുന്ന അപകട മരണങ്ങള്‍ക്ക് മാത്രമായിരുന്നു.
ഈ തീര്‍ത്ഥാടനകാലം മുതല്‍ ശബരിമല യാത്രാമധ്യേ കേരളത്തില്‍ എവിടെ വച്ച് അയ്യപ്പ ഭക്തര്‍ക്ക് അപകടമുണ്ടായാലും 5 ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന തരത്തില്‍ ഇന്‍ഷുറന്‍സ് വ്യാപിപ്പിച്ചിട്ടുണ്ട്.ഇതു കൂടാതെ മരണപ്പെടുന്നരുടെ ഭൗതിക ശരീരം നാട്ടില്‍ എത്തിക്കുന്നതിന് കേരളത്തിനകത്ത് 30,000 രൂപ വരെയും കേരളത്തിന് പുറത്തേക്ക് 1 ലക്ഷം വരെയും ആംബുലന്‍സ് ചിലവ് നല്‍കുന്നുമുണ്ട്. കൂടാതെ ഈ വര്‍ഷം മുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ശബരിമല ഡ്യൂട്ടി നോക്കുന്ന ദേവസ്വം ബോര്‍ഡ് സ്ഥിരം, ദിവസവേതന ജീവനക്കാര്‍ക്കും കൂടാതെ മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കും കൂടി ലഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























