യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം

യുഎഇയിലെ കാറപകടത്തില്‍ 29കാരന്റെ മരണത്തില്‍ കണ്ണീരിലാഴ്ന്നിരിക്കുകയാണ് പ്രവാസി സമൂഹം. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇളയ മകനെ കാറപകടത്തില്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കാണ് ഇപ്പോള്‍ മറ്റൊരു അപകടത്തില്‍ മൂത്ത മകനെ നഷ്ടമായിരിക്കുന്നത്. ഈജിപ്റ്റില്‍ നിന്നുള്ള കുടുംബത്തിനാണ് ഈ ദുര്‍വിധിയുണ്ടായിരിക്കുന്നത്. ദുബായ് നഗരത്തിലെ ഒരു ജീവകാരുണ്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന അമര്‍ ഹിഷാം (29) ആണ് അപകടത്തില്‍ മരിച്ചത്.
അമറിന്റെ ഇളയ സഹോദരന്‍ കരീം ഹിഷാം 2014ല്‍ ഒരു കാറപകടത്തില്‍ മരിച്ചിരുന്നു. മൂത്ത മകന്റെ മരണവാര്‍ത്തയറിഞ്ഞ് അമറിന്റെ മാതാപിതാക്കള്‍ ആരോഗ്യസ്ഥിതി വഷളായി ആശുപത്രിയിലാണ്. ഷാര്‍ജ യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്‌സ് ആക്റ്റിവിറ്റീസ് വിഭാഗം തലവനായ ഡോക്ടര്‍ ഹിഷാം അബ്ദുള്‍ ഹാലിം, യാസ്മീന്‍ ഹിഷാം എന്നിവരുടെ മകനാണ് അമര്‍.
അമര്‍ വെള്ളിയാഴ്ച രാത്രി ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്ത ശേഷം സുഹൃത്തിന്റെ വീട്ടില്‍ തങ്ങിയിരുന്നു. അവിടെ നിന്ന് മടങ്ങും വഴി ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ അര്‍ജാന്‍ റൗണ്ട് എബൗട്ടില്‍ കാര്‍ ഒരു തൂണിലിടിച്ച് അപകടമുണ്ടായെന്ന് സുഹൃത്തും സ്‌കൂള്‍ കാലം മുതലുള്ള ഉറ്റ ചങ്ങാതിയുമായ സോണി ഇദ്രീസ് പറഞ്ഞു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. യുഎഇയില്‍ ജനിച്ചു വളര്‍ന്ന അമറിന്റെ മൃതദേഹം ഞായറാഴ്ച ഷാര്‍ജയില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ കരീമിനെ അടക്കം ചെയ്ത സ്ഥലത്തിന് സമീപം തന്നെ ഖബറടക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























