ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു

ചത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. പാസഞ്ചര്‍ ട്രെയിനും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആറ് പേര്‍ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉയര്‍ന്നേക്കാം എന്നാണ് വിവരം. ചത്തീസ്ഗഡിലെ ബിലാസുപൂരിലാണ് അപകടം ഉണ്ടായത്. ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യാത്രക്കാരെ മാറ്റുന്നുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.ഒരേ ട്രാക്കില്‍ കൂടിയാണ് ഇരു ട്രെയിനുകളും സഞ്ചരിച്ചതെന്നാണ് വിവരം. വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത്. അപകടത്തെത്തുടര്‍ന്ന് ബിലാസ്പൂര്‍ കാട്‌നി റൂട്ടിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടിട്ടുമുണ്ട്.
https://www.facebook.com/Malayalivartha
























