സപ്ളൈകോയിൽ നിന്ന് വാങ്ങിയ പൊടിയരി മൂന്ന് വട്ടം കഴുകിയപ്പോൾ പച്ചരിയെ വെല്ലുന്ന വെളുത്ത നിറം!! ഒലിച്ച് പോയത് തവിടോ അതോ പെയിന്റോ എന്ന സംശയത്തിൽ വീട്ടമ്മ; മായം ചേർക്കലിനെതിരെ പ്രതികരിച്ച വീട്ടമ്മയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തിരുവനന്തപുരം ആൽത്തറയിലെ സപ്ളൈകോയിൽ നിന്നു വാങ്ങിയ മട്ട ബ്രോക്കൺ അരി വെള്ളത്തിലിട്ടപ്പോൾ ചായം പോയി പച്ചരിയായി. കബളിപ്പിക്കലിന് ഇരയായ വീട്ടമ്മ വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ച ഇതിന്റെ വീഡിയോ ദൃശ്യം വൈറലായതോടെ ഭക്ഷ്യസുരക്ഷാ കമ്മിഷണർ എം.ജി. രാജമാണിക്യം അരിയുടെ സാമ്പിൾ ശേഖരിച്ച് വിദഗ്ദ്ധ പരിശോധനയ്ക്ക് ലാബിലേക്കയച്ചു. വീട്ടമ്മ മട്ട ബ്രോക്കൺ അരി മൂന്ന് വട്ടം കഴുകി കാണിക്കുമ്പോൾ നിറം മാറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഒരു സാധാരണ വീട്ടമ്മയുടെ ആശങ്കകളോടെയാണ് അരിയുടെ കള്ളത്തരം വീട്ടമ്മ തുറന്നു കാട്ടിയത്. നല്ല ചുവന്ന നിറത്തിലുള്ള അരി കഴുകുമ്പോൾ വെളുത്തുവരുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ കണ്ട ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ആൽത്തറയിലെ സപ്ലൈകോയിലെ കടയിൽ എത്തിയെങ്കിലും സാമ്പിൾ ലഭിച്ചില്ല. സ്റ്റോക്ക് പിൻവലിച്ചുവെന്നായിരുന്നു ബന്ധപ്പെട്ടവർ അറിയിച്ചത്. തുടർന്ന് വീട്ടമ്മയിൽ നിന്നു സാമ്പിൾ ശേഖരിക്കുകയായിരുന്നു. ഫലം അറിഞ്ഞശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് രാജമാണിക്യം പറഞ്ഞു.
https://www.facebook.com/Malayalivartha






















