അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവം ; കേരളത്തില്‍ കലാലയ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍

കേരളത്തില്‍ കലാലയ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന നിലപാടുമായി സര്‍ക്കാര്‍ ഹൈകോടതിയില്‍. എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹർജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും അതിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥി സംഘടനകളോ രാഷ്ട്രീയമോ വിലക്കാനോ, നിയന്ത്രിക്കനോ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കലാലയത്തിനകത്തും പുറത്തും നടക്കുന്ന കൊലപാതകങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
https://www.facebook.com/Malayalivartha






















