സുഹൃത്തിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പല തവണ പീഡനത്തിനിരയാക്കി; ചാത്തന്നൂരിൽ ബി ജെ പി നേതാവ് ഒളിവിൽ

ചാത്തന്നൂരിൽ ബിജെപി നേതാവ് സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പരാതി. ബി ജെ പി മുൻ ചാത്തന്നൂർ മണ്ഡലം ട്രഷററും ഊന്നിൻമൂട് വേദവ്യാസ സ്കൂൾ മാനേജറുമായ പൂതക്കുളം വാറുവിള സുജിത് നിവാസിൽ സുജിത് കുമാറിനെതിരെയാണ് പരവൂർ പോലീസ് പരാതിയുടെ മേൽ കേസെടുത്തത്. അതേസമയം പ്രതി സുജിത് കുമാർ ഇപ്പോൾ ഒളിവിലാണ്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്റ്റേഡിയം വാർഡിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചത് സുജിത് കുമാറായിരുന്നു. ഭർത്താവ് വിദേശത്ത് ജോലിചെയ്യുന്നതു കാരണം യുവതിയും മകളും മാത്രമാണ് വീട്ടിൽ താമസം. വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു എന്നാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്.
തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ സമയത്താണ് പ്രതി ഈ കുടുംബവുമായി അടുക്കുന്നത്. പാരലൽ കോളേജ് അധ്യാപകൻ കൂടിയായ പ്രതി പിന്നീട് പലതവണ ആളില്ലാത്ത സമയം നോക്കി വീട്ടിലെത്തി ബലമായി പീഡിപ്പിക്കുകയായിരുന്നു.
ഭർത്താവിനെയടക്കം പുറത്തറിയിച്ചാൽ ആളുകൾക്കിടയിൽ നാണം കെടുത്തുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് പലവട്ടം സുജിത് കുമാർ യുവതിയെ പീഡനത്തിന് വിധേയമാക്കി. ഒടുവിൽ ഗ്യന്തരമില്ലാതെ യുവതി പീഡനവിവരം ഭർത്താവിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് നാട്ടിലെത്തിയ ഭർത്താവ് പരവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എന്നാൽ കേസ് പിൻവലിപ്പിക്കാനായി ബിജെപി യുടെ ഉന്നത നേതാക്കൾ പ്രലോഭനങ്ങളുമായും പിന്നീട് ഭീഷണിയുമായെല്ലാം കുടുംബത്തെ സമീപിച്ചെങ്കിലും പരാതിയിൽ ഉറച്ചു നിന്നതോടെ അറസ്റ്റ് ഭയന്ന് ബി ജെ പി യുടെ നേതാവു കൂടിയായ പ്രതി ഒളിവിൽ പോകുകയായിരുന്നു.
https://www.facebook.com/Malayalivartha






















