അഭിമന്യുവിനെ കൊന്നവരെ പിടികൂടിയില്ലെങ്കില്‍ താന്‍ ജീവിച്ചിരിക്കില്ല ; അദ്ധ്യാപകരുടെ മുന്നിൽ വികാരാധീതനായി അഭിമന്യുവിന്റെ പിതാവ്

എറണാകുളം മഹാരാജാസ് കോളേജില്‍ കാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കുടുംബാംഗങ്ങളെ മഹാരാജാസിലെ അദ്ധ്യാപകരുടെ സംഘം സന്ദര്‍ശിച്ചു. അഭിമന്യുവിനെ കൊന്നവരെ പിടികൂടിയില്ലെങ്കില്‍ താന്‍ ജീവിച്ചിരിക്കില്ലെന്ന് വികാരാധീതനായി അഭിമന്യുവിന്റെ പിതാവ് മനോഹരന്‍ അദ്ധ്യാപകരോട് പറഞ്ഞു. കൊലപാതകികളെ പിടിച്ചില്ലെങ്കില്‍ താന്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. താന്‍ പട്ടിണി കിടന്ന് മരിക്കും. കൊലയാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാജാസ് കോളേജില്‍ നിന്നും പിരിച്ച 5,40,000 രൂപ അദ്ധ്യാപകര്‍ അഭിമന്യുവിന്റെ പിതാവിന് കൈമാറി.
https://www.facebook.com/Malayalivartha






















