ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കും; കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴിയും പൊലീസിന് നല്‍കിയ മൊഴിയും തമ്മില്‍ വൈരുദ്ധ്യമില്ലെന്ന് പൊലീസ്

കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കും. കന്യാസ്ത്രീ നല്‍കിയ രഹസ്യമൊഴിയും പൊലീസിന് നല്‍കിയ മൊഴിയും തമ്മില്‍ വൈരുദ്ധ്യമില്ലെന്ന് വൈക്കം DYSP കെ സുഭാഷ് പറഞ്ഞു. കന്യാസ്ത്രീയുടെ പരാതിയില്‍ വസ്തുതയുണ്ടെന്നും ഉടന്‍ ജലന്ധറിലേക്ക് ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോകുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും. കന്യാസ്ത്രീയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. നാളെയോ മറ്റന്നാളോ പ്രാഥമിക റിപ്പോര്‍ട്ട് നല്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.
https://www.facebook.com/Malayalivartha






















