റേഷന്‍ മുടങ്ങിയാല്‍ ടെലിഫോണിലൂടെ പരാതി പറയാം; മൂന്നു ദിവസത്തിനകം നടപടി ഉറപ്പ് നല്‍കി ഭക്ഷ്യമന്ത്രി

പരാതിയും ലൈവാകുന്നു. റേഷന്‍ സംബന്ധമായ പരാതികള്‍ ടെലിഫോണില്‍ ലഭിച്ചാല്‍ മൂന്നു ദിവസത്തിനകം പരിഹാരം കാണാന്‍ നിര്‍ദേശിച്ചതായി മന്ത്രി പി. തിലോത്തമന്‍ വ്യക്തമാക്കി. ലഭിക്കുന്ന പരാതികള്‍ രേഖപ്പെടുത്തിവയ്ക്കും. ഔദ്യോഗിക ഫോണ്‍ ഓഫാക്കിവയ്ക്കുകയോ എടുക്കാതിരിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് റേഷന്‍ വിതരണം സംബന്ധിച്ചുള്ള പരാതി പറയാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഔദ്യോഗികനമ്പര്‍ വരുന്നു. സിവില്‍ സപ്ലൈസ് കമ്മിഷണര്‍ മുതല്‍ റേഷനിങ്് ഉദ്യോഗസ്ഥര്‍വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ബിഎസ്എന്‍എല്ലിന്റെ ഗ്രൂപ്പ് കണക്ഷന്‍ സിം കാര്‍ഡ് സര്‍ക്കാര്‍ അനുവദിച്ചു. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി പി. തിലോത്തമന്‍ സിവില്‍ സപ്ലൈസ് സെക്രട്ടറി മിനി ആന്റണിക്ക് സിം കാര്‍ഡ് നല്‍കി നിര്‍വഹിച്ചു. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എന്നിവരുടെ ഫോണ്‍ നമ്പരുകള്‍ റേഷന്‍ കടകളിലും മറ്റ് ഉദ്യോഗസ്ഥരുടെ നമ്പരുകള്‍ അതത് ഓഫീസുകളിലെ നോട്ടീസ് ബോര്‍ഡിലും പ്രദര്‍ശിപ്പിക്കും.
https://www.facebook.com/Malayalivartha






















